മെസ്സിയെ സൈൻ ചെയ്യാൻ ബാഴ്സ എന്ത് ചെയ്യണം? ലാലിഗ പ്രസിഡന്റ്‌ വിശദീകരിക്കുന്നു |Lionel Messi

ലയണൽ മെസ്സിയുടെ പിഎസ്ജിയിലെ കരിയറിന് അന്ത്യമായി എന്നുള്ള കാര്യം എല്ലാ മീഡിയാസും റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.മെസ്സി തന്റെ കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല.സസ്പെൻഷൻ അവസാനിച്ചു കഴിഞ്ഞാൽ മൂന്നു മത്സരങ്ങളാണ് പിഎസ്ജി കളിക്കുക.ആ മൂന്ന് മത്സരങ്ങളിൽ മെസ്സി കളിക്കുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ഉറപ്പുകളില്ല.

ലയണൽ മെസ്സി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറും.എഫ്സി ബാഴ്സലോണയാണ് മെസ്സിയുടെ ലക്ഷ്യസ്ഥാനം.മെസ്സിയെ എത്തിക്കാൻ വേണ്ടി ബാഴ്സ ശ്രമങ്ങൾ നടത്തുന്നുണ്ട്.പക്ഷേ ഇതുവരെ ലാലിഗ ബാഴ്സക്ക് സമ്മതം നൽകിയിട്ടില്ല.സാമ്പത്തികപരമായ അതിർവരമ്പുകൾ ഉള്ളതിനാൽ മെസ്സിയെ എത്തിക്കണമെങ്കിൽ ലാലിഗയുടെ അനുമതി ബാഴ്സക്ക് അനിവാര്യമാണ്.

ലയണൽ മെസ്സി ബാഴ്സയിലേക്ക് എത്തണമെങ്കിൽ എന്തൊക്കെ പരിഹരിക്കപ്പെടണം എന്നുള്ള കാര്യം ലാലിഗയുടെ പ്രസിഡന്റായ ഹവിയർ ടെബാസ് ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.മെസ്സി സാലറി കുറയ്ക്കേണ്ടി വരുമെന്നും ബാഴ്സ താരങ്ങളെ വിറ്റുകൊണ്ട് ഒരുപാട് പണം നേടേണ്ടി വരുമെന്നുമാണ് ടെബാസ് ഇപ്പോൾ വിശദീകരിച്ചിട്ടുള്ളത്.

‘ലയണൽ മെസ്സിയെ എഫ്സി ബാഴ്സലോണ സൈൻ ചെയ്യുകയാണെങ്കിൽ,തീർച്ചയായും അദ്ദേഹത്തിന് പിഎസ്ജിയിൽ ലഭിക്കുന്നതിനേക്കാൾ കുറവ് സാലറി മാത്രമായിരിക്കും ബാഴ്സയിൽ ലഭിക്കുക.മെസ്സി തിരികെ വരണമെങ്കിൽ ബാഴ്സ അവരുടെ താരങ്ങളെ വിൽക്കേണ്ടതുണ്ട്.അതിനെ ആശ്രയിച്ചാണ് തിരിച്ചുവരവ് നിലനിൽക്കുന്നത്.ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ വിറ്റുകൊണ്ട് നല്ല രീതിയിൽ തന്നെ പണം സമാഹരിക്കാൻ ബാഴ്സക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ‘ഹവിയർ ടെബാസ് പറഞ്ഞു.

ഏകദേശം 200 മില്യൺ യൂറോയോളം തങ്ങളുടെ വേതന ബില്ലിൽ നിന്നും ബാഴ്സക്ക് കുറയ്ക്കേണ്ടതുണ്ട്.മാത്രമല്ല നൂറു മില്യൺ യൂറോയോളം താരങ്ങളെ വിറ്റുകൊണ്ട് പണം സമാഹരിക്കേണ്ടതുമുണ്ട്.ചുരുക്കത്തിൽ ബാഴ്സക്ക് പല പ്രധാനപ്പെട്ട താരങ്ങളെയും വിൽക്കേണ്ടി വരും.അതല്ലെങ്കിൽ പലരും തങ്ങളുടെ സാലറി കുറയ്ക്കാൻ തയ്യാറാക്കേണ്ടി വരും.

1.5/5 - (4 votes)
Lionel Messi