❝ലയണൽ മെസ്സി ഞങ്ങളോടൊപ്പമുള്ളത് തന്നെ ഞങ്ങൾ എല്ലാവർക്കും ഒരു മോട്ടിവേഷനാണ്❞ |Qatar 2022
ഖത്തർ വേൾഡ് കപ്പിലെ സെമി ഫൈനൽ മത്സരത്തിനുള്ള ഒരുക്കത്തിലാണ് അർജന്റീനയുള്ളത്.ക്രൊയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ. വിജയിച്ചുകൊണ്ട് കലാശ പോരാട്ടത്തിന് യോഗ്യത നേടുക എന്നുള്ളത് മാത്രമാണ് അർജന്റീനയുടെ മുന്നിലുള്ള ലക്ഷ്യം. ഇന്ന് രാത്രി 12:30നാണ് ഈയൊരു മത്സരം നടക്കുക.
ലയണൽ മെസ്സിയിൽ തന്നെയാണ് അർജന്റീന ഏറ്റവും കൂടുതൽ പ്രതീക്ഷകൾ അർപ്പിക്കുന്നത്. ഈ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. 4 ഗോളുകൾക്ക് പുറമേ രണ്ട് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീന എപ്പോഴൊക്കെ ബുദ്ധിമുട്ടിയിട്ടുണ്ടോ അപ്പോഴൊക്കെ ലയണൽ മെസ്സി രക്ഷക വേഷമണിഞ്ഞിട്ടുണ്ട്.
മെസ്സിയെക്കുറിച്ച് അർജന്റീനയുടെ ഡിഫൻഡറായ നിക്കോളാസ് ടാഗ്ലിയാഫിക്കോ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് എല്ലാം മെസ്സിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലയണൽ മെസ്സി ടീമിനോടൊപ്പം ഉണ്ട് എന്നുള്ളത് തന്നെ സഹതാരങ്ങൾക്ക് മോട്ടിവേഷൻ നൽകുന്ന ഒരു കാര്യമാണ് എന്നാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്. മത്സരത്തിന് മുന്നേയുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ലീഡർഷിപ്പ് ക്വാളിറ്റികൾ എപ്പോഴും ലയണൽ മെസ്സിക്ക് ഉണ്ടായിരുന്നു.അദ്ദേഹമാണ് ഞങ്ങളുടെ ക്യാപ്റ്റനും ലീഡറും. ഞങ്ങൾക്ക് എപ്പോഴും ഒരു പുഷ് നൽകുന്നത് ലയണൽ മെസ്സിയാണ്. കളത്തിൽ മെസ്സി ഞങ്ങളോടൊപ്പം ഉണ്ട് എന്നുള്ളത് എപ്പോഴും ഞങ്ങൾക്ക് ഒരു മോട്ടിവേഷൻ നൽകുന്ന കാര്യമാണ് ” ഇതാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.
Nicolas Tagliafico: “Messi has always been like this (leadership qualities). He’s our captain, our leader. He’s the one pushing us. On the pitch we know we have him and that’s a great source of motivation.” pic.twitter.com/3agGA7eDAp
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 12, 2022
ഇന്നത്തെ ക്രൊയേഷ്യക്കെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ ടാഗ്ലിയാഫിക്കോയായിരിക്കും ഇടത് വിങ് ബാക്ക് പൊസിഷനിൽ കളിക്കുക.മാർക്കോസ് അക്കൂനയുടെ സസ്പെൻഷൻ മൂലമാണ് ടാഗ്ലിയാഫിക്കോക്ക് കളിക്കേണ്ടി വരിക. അതേസമയം മറ്റൊരു താരമായ ഗോൺസാലോ മോന്റിയേലിനും സസ്പെൻഷൻ മൂലം ഇന്നത്തെ മത്സരം നഷ്ടമാകും.