ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളായാണ് ബ്രസീലിയൻ വെറ്ററൻ താരം ഡാനി ആൽവസിനെ കണക്കാക്കുന്നത്.ഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളുമായി പിച്ച് പങ്കിട്ട താരത്തിന് ചില അവിശ്വസനീയമായ കളിക്കാരെ പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്.ഇപ്പോൾ മെക്സിക്കോയിൽ പ്യൂമാസ് യുഎൻഎഎമ്മിനായി കളിക്കുന്ന 39 കാരന്റെ കരിയറിൽ ഏറ്റവും ബുദ്ധിമുട്ടിച്ച താരത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.
താൻ നേരിട്ട ഏറ്റവും കടുത്ത എതിരാളി ആരാണെന്ന ഇഎസ്പിഎൻ ജേണലിസ്റ്റ് ഹ്യൂഗോ സാഞ്ചസിന്റെ ചോദ്യത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ഉത്തരം പറഞ്ഞത്. ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയത്ത് റയലിനെതിരെയുള്ള മത്സരങ്ങളിൽ ഇരുവരും നേർക്ക് നേർ പോരാടി. ബാഴ്സയ്ക്കൊപ്പം ഡാനി ആറ് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. ” റൊണാൾഡോ ഒരു നിമിഷം പോലും ശ്വസിക്കാൻ അനുവദിചിരുന്നില്ല, ഞാൻ മോശമായിരുന്നത്കൊണ്ടല്ല ,പക്ഷേ അത് ബുദ്ധിമിട്ടായിരുന്നു.അദ്ദേഹം ഒരു സ്കോറിംഗ് മെഷീനാണ്” ആൽവസ് പറഞ്ഞു.
തുടർന്ന് പെലെയോ തന്റെ മുൻ ബാഴ്‌സലോണ സഹപ്രവർത്തകനായ ലയണൽ മെസ്സിയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ “ഞാൻ പെലെയെ തിരഞ്ഞെടുക്കുന്നത് ഒരു കാരണത്താലാണ് അദ്ദേഹം ഫുട്ബോൾ മാറ്റി. മെസ്സി ഒരു തലമുറയെ മാറ്റി” ഡാനി മറുപടി പറഞ്ഞു.ചരിത്രത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായാണ് ഡാനി ആൽവസിനെ കണക്കാക്കുന്നത്. തന്റെ കരിയറിയിൽ 2022 വരെ അദ്ദേഹം ആകെ 43 കിരീടങ്ങൾ നേടിയിട്ടുണ്ട്. 41 കിരീടവുമായി ലയണൽ മെസ്സി അദ്ദേഹത്തിന് തൊട്ട് പിന്നിലുണ്ട് .”ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയതിന്റെ റെക്കോർഡ് ലയണൽ മെസ്സി തകർത്താൽ , അത് തിരിച്ചുപിടിക്കാൻ എനിക്ക് 50 വയസ്സ് വരെ എന്റെ കരിയർ നീട്ടേണ്ടി വന്നേക്കാം,” ആൽവ്സ് പറഞ്ഞു.
🎙| Dani Alves: “Cristiano Ronaldo is the most difficult opponent I have faced. This bastard doesn’t let you breathe for a second.” pic.twitter.com/eDynvrsTsW
— Madrid Xtra (@MadridXtra) September 15, 2022
റയലിന്റെ എക്കാലത്തെയും മികച്ച സ്‌കോററാണ് റൊണാൾഡോ.2018 ൽ പോകുന്നതിനുമുമ്പ് ക്ലബ്ബിനായി എല്ലാ മത്സരങ്ങളിലും 450 തവണ നേടിയിട്ടുണ്ട്. സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിൽ മെസ്സിയുമായുള്ള അവിശ്വസനീയമായ ഒരു ദശാബ്ദക്കാലത്തെ മത്സരം ആരാധകർക്ക് എന്നും ഒരു വിരുന്നായിരുന്നു.ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ വ്യാപകമായ ഗോൾ സ്‌കോറിംഗ് ഗെയിമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി സ്ഥാപിച്ചു.2 021 ൽ ന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡ് റൊണാൾഡോ തകർത്തു.