ലയണൽ മെസ്സിക്ക് പകരം കൈലിയൻ എംബാപ്പെ 2022 ഫിഫ ലോകകപ്പ് ഗോൾഡൻ ബോൾ നേടേണ്ടതിന്റെ കാരണം ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ വിശദീകരിച്ചു. ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗെയിമുകളിലൊന്നായി ഓർമ്മിക്കപ്പെടാവുന്ന മത്സരത്തിൽ ഫ്രാൻസിനെതിരെ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് അര്ജന്റീന വിജയം നേടിയെടുത്തത്.
നിശ്ചിത സമയത്ത് കളി 3-3ന് അവസാനിച്ചപ്പോൾ മുൻ ബാഴ്സലോണ താരം ഇരട്ട ഗോളുകൾ നേടിയപ്പോൾ എംബാപ്പെ ഹാട്രിക് നേടി.പെനാൽറ്റി ഷൂട്ടൗട്ടിൽ ഇരുവരും തങ്ങളുടെ സ്പോട്ട് കിക്കുകൾ സ്കോർ ചെയ്തു, എന്നാൽ 4-2 എന്ന സ്കോറിന് അര്ജന്റീന വിജയ നേടുകയും കിരീടം ഉറപ്പിക്കുകയും ചെയ്തു.തന്റെ അഞ്ചാം ശ്രമത്തിൽ, മെസ്സി ഒടുവിൽ ഫിഫ ലോകകപ്പ് സ്വന്തമാക്കുകയും ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പിൽ ലയണൽ മെസ്സി ഏഴ് ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു.എട്ട് തവണ ഗോൾ നേടിയ എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
1994-ലും 2002-ലും ബ്രസീലിനൊപ്പം FIFA ലോകകപ്പ് നേടിയ റൊണാൾഡോയുടെ അഭിപ്രായത്തിൽ എംബാപ്പയാണ് മെസ്സിയെക്കാൾ ഗോൾഡൻ ബോൾ നേടാൻ അർഹൻ.”എന്നെ ഏറ്റവുമധികം ആകർഷിച്ച കളിക്കാരൻ കൈലിയൻ എംബാപ്പെയാണ്. ആദ്യ മത്സരം മുതൽ ഫൈനൽ വരെ അദ്ദേഹത്തിന് മികച്ച ലോകകപ്പ് ഉണ്ടായിരുന്നു. ഗോൾ നേടിയില്ലെങ്കിലും, ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയോ സെമിയിൽ മൊറോക്കോക്കെതിരെയോ ആകട്ടെ. അസിസ്റ്റുകൾ നൽകി അദ്ദേഹം എല്ലായ്പ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.” റൊണാൾഡോ പറഞ്ഞു.“ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ട് ഉൾപ്പെടെ നാല് ഗോളുകൾ നേടിയിരുന്നു. എംബപ്പേ മിക്കവാറും തടയാൻ കഴിയാത്തവനാണ്, കൂടാതെ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുക്കേണ്ടതായിരുന്നു, കാരണം അതിന് അർഹനാണ്” റൊണാൾഡോ കൂട്ടിച്ചേർത്തു.
ഒരു കളിക്കാരനെന്ന നിലയിൽ എംബാപ്പെ തന്നോട് സാമ്യമുള്ളതായിറൊണാൾഡോ അഭിപ്രയാപ്പെട്ടു.”ഈ ലോകകപ്പിൽ ഒരുപാട് വേഗതയേറിയ കളിക്കാർ ഉണ്ടായിരുന്നു, എന്നാൽ ഏറ്റവും മികച്ച വേഗതയുള്ള ഒരാളായിരുന്നു എംബാപ്പെ. വാസ്തവത്തിൽ അദ്ദേഹം കളിക്കുന്നത് കാണുമ്പോൾ, എന്റെ ഏറ്റവും മികച്ച വർഷങ്ങളിൽ അദ്ദേഹം എന്നെ ഓർമ്മിപ്പിക്കും.ഏറ്റവും ചെറിയ ഇടം എങ്ങനെ കൃത്യമായി ചൂഷണം ചെയ്യണമെന്ന് എംബപ്പേക്കറിയാം ,അദ്ദേഹം ശക്തനാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ശ്രദ്ധേയമാണ്” റൊണാൾഡോ പറഞ്ഞു.
Ronaldo Nazario: “Kylian Mbappé reminds me of when I was younger. He knows how to use his skill and pace to get around players, assist and score. France is the favorite of the World Cup and Mbappé will be the best player of the World Cup.” @macalin @JamaAhm091233 ma ila socota pic.twitter.com/UMxo75AUdg
— Muslim Hero😎 (@AhmedSh28582157) December 17, 2022