കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷം ലയണൽ മെസ്സിയുടെ ചിത്രങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.വേൾഡ് കപ്പ് കിരീടവുമായി നിൽക്കുന്ന ചിത്രം ആദ്യമായി ഇൻസ്റ്റാഗ്രാമിൽ മെസ്സി പോസ്റ്റ് ചെയ്തപ്പോൾ അവിടെ റെക്കോർഡ് തുറക്കുകയായിരുന്നു.ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ വാരിക്കൂട്ടുന്ന ചിത്രമായി മാറാൻ മെസ്സി വേൾഡ് കപ്പുമേന്തി നിൽക്കുന്ന ചിത്രത്തിന് കഴിയുകയായിരുന്നു.
മാത്രമല്ല അതിനുശേഷം വേൾഡ് കപ്പ്മായി മെസ്സി നിൽക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.ലയണൽ മെസ്സി വേൾഡ് കപ്പിനൊപ്പം കിടന്നുറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ ചർച്ചയായിരുന്നു.ആ ചിത്രങ്ങളെ കുറിച്ച് ലയണൽ മെസ്സി ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്.
ഖത്തറിൽ നിന്നും അർജന്റീനയിൽ എത്തിയതിനു ശേഷമായിരുന്നു ആ ചിത്രങ്ങൾ പിറന്നിരുന്നത്.വേൾഡ് കപ്പ് കിരീടത്തിനൊപ്പമായിരുന്നു കിടന്നിറങ്ങിയിരുന്നത് എന്നാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.പിന്നീട് സഹതാരമായ റോഡ്രിഗോ ഡി പോൾ വന്നു കൊണ്ടാണ് ആ ചിത്രങ്ങൾ എടുത്തതെന്നും ലിയോ മെസ്സി വ്യക്തമാക്കിയിട്ടുണ്ട്.ഡയാരിയോ ഒലെയോട് സംസാരിക്കുകയായിരുന്നു മെസ്സി.
‘ഞങ്ങൾ അർജന്റീനയിൽ എത്തിയ ആ ദിവസം ഞാൻ ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണ് ഉറങ്ങിയിട്ടുള്ളത്.വേൾഡ് കപ്പ് കിരീടം എന്നോടൊപ്പം എന്റെ മുറിയിൽ ഉണ്ടായിരുന്നു.പക്ഷേ അത് എങ്ങനെയാണ് എന്നോടൊപ്പം വന്നുചേർന്നത് എന്ന് എനിക്കറിയില്ല.പിന്നീട് റോഡ്രിഗോ ഡി പോൾ എന്റെ റൂമിലേക്ക് കടന്നു വരികയായിരുന്നു.എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു നമുക്ക് ചിത്രങ്ങൾ എടുക്കാം എന്ന്.അതിനുശേഷം വേൾഡ് കപ്പ് കിരീടത്തിനൊപ്പം ഉള്ള ചിത്രങ്ങൾ ഡി പോൾ എടുക്കുകയായിരുന്നു’ ഇതാണ് ആ വൈറൽ ചിത്രങ്ങളെ കുറിച്ച് ലിയോ മെസ്സി പറഞ്ഞിട്ടുള്ളത്.
Messi on a photo with trophy: “The day we arrived in the country I slept 1 or 2 hours at most. That night, the cup slept in my room, I don't know how but it ended up there. Then, Rodrigo came in my room and told me to take a photo with it.” @DiarioOle 🗣️🇦🇷 pic.twitter.com/ARbDZNdaEA
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 2, 2023
അർജന്റീനയുടെ കിരീട നേട്ട ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല.വരുന്ന മാർച്ച് മാസത്തിൽ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.അർജന്റീനയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വച്ച് തന്നെയായിരിക്കും ആ മത്സരങ്ങൾ നടക്കുക.അതിനുശേഷം വേൾഡ് കപ്പ് കിരീടവുമായുള്ള സെലിബ്രേഷൻ അർജന്റീന ആരാധകർക്ക് മുന്നിൽ നടത്തുകയും ചെയ്യും.