ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് പരിക്ക് ബാധിച്ച അഡ്രിയാൻ ലൂണക്ക് പകരക്കാനായി യൂറോപ്പിൽ നിന്നും ഒരു കിടിലൻ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തതായി ഒഫീഷ്യലി പ്രഖ്യാപിച്ചത്. വിദേശ താരത്തിനെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയും ട്രാൻസ്ഫർ വിൻഡോയിൽ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ടോ എന്നാണ് ആരാധകരുടെ അടുത്ത ചോദ്യം.
ഇത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന അപ്ഡേറ്റ് ആണ് നിലവിൽ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പുറത്തുവിട്ടിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ നടത്തുന്നുണ്ട് എന്നാണ് മാർക്കസ് നൽകുന്ന അപ്ഡേറ്റ്.
കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ലിത്വാനിയയിൽ നിന്നുമുള്ള 32 കാരനായ ഫെഡർ ഇവാനോവിച് എന്ന താരം എന്ന് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരുന്ന കാര്യത്തിലും മാർക്കസ് അപ്ഡേറ്റ് നൽകിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരാനുള്ള വിസ നിലവിൽ താരത്തിന് ലഭിച്ചിട്ടില്ല, അത് കിട്ടുന്ന സമയത്തായിരിക്കും ഫെഡർ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ജോയിൻ ചെയ്യുവാൻ വേണ്ടി ഇന്ത്യയിലേക്ക് വരിക.
1. Fedor Cernych's arrival here depends how soon he can procure his visa.
— Marcus Mergulhao (@MarcusMergulhao) January 11, 2024
2. Yes
3. I am not sure https://t.co/ZKyeZMe75R
കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിൽ നിന്നും ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ താരങ്ങൾ ക്ലബ്ബിന് പുറത്തുപോകുമോയെന്ന ചോദ്യത്തിന് തനിക്കു ഉറപ്പ് പറയാനാവില്ല എന്നാണ് ഗോവയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറഞ്ഞത്. അതേസമയം സൂപ്പർ കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പിൽ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ വിജയം നേടി സെമിഫൈനൽ ഉറപ്പിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.