ലോ സെൽസോയുടെ അഭാവത്തെക്കുറിച്ച് ലയണൽ സ്കലോണിയുടെ വാക്കുകൾ ഇങ്ങനെ |Argentina |Qatar 2022

ഖത്തർ വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന അർജന്റീനയുടെ നാഷണൽ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സങ്കടമുണ്ടാക്കുന്ന വസ്തുത ലോ സെൽസോയുടെ അഭാവമാണ്. പരിക്ക് മൂലമാണ് താരത്തിന് വേൾഡ് കപ്പ് നഷ്ടമാവുന്നത്.സ്കലോനിക്ക് തന്റെ സിസ്റ്റത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് നഷ്ടമായിരിക്കുന്നത്.

UAE ക്കെതിരെ നടക്കുന്ന ഫ്രണ്ട്‌ലി മത്സരത്തിൽ ലോ സെൽസോയുടെ സ്ഥാനത്ത് സ്കലോനി ആരെ നിയോഗിക്കും എന്നുള്ളത് വ്യക്തമല്ല.പപ്പു ഗോമസ്,അലക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവരിൽ ഒരാളെയായിരിക്കും സ്‌കലോനി ഈ സ്ഥാനത്തേക്ക് നിയോഗിക്കുക.

ഏതായാലും സൗഹൃദ മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ ലോ സെൽസോയെ കുറിച്ച് സ്കലോനി സംസാരിച്ചിട്ടുണ്ട്.ഫുട്ബോൾ വൈസിൽ പകരക്കാരില്ലാത്ത താരമാണ് ലോ സെൽസോ എന്നാണ് സ്കലോനി പറഞ്ഞിട്ടുള്ളത്. പക്ഷേ ഇദ്ദേഹത്തിന്റെ അഭാവത്തിൽ പകരക്കാരായി എത്തുന്ന താരങ്ങൾ നല്ല രൂപത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാറുണ്ടെന്നും സ്കലോനി കൂട്ടിച്ചേർത്തു.

‘ ഫുട്ബോൾ വൈസിൽ ലോ സെൽസോയുടെ പകരക്കാരാവാൻ പറ്റിയ അതേ സവിശേഷതകൾ ഉള്ള താരങ്ങൾ ഇല്ല.പക്ഷേ അതിനപ്പുറം അദ്ദേഹത്തിന്റെ അഭാവത്തിൽ പകരക്കാരായ എത്തിയ താരങ്ങൾ നല്ല രൂപത്തിൽ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നവരാണ്.ടാക്ക്റ്റികലായിട്ട് വലിയ രൂപത്തിലുള്ള മാറ്റങ്ങൾ ഒന്നും ഞങ്ങൾ വരുത്താൻ പോകുന്നില്ല ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലോ സെൽസോയുടെ സ്ഥാനത്ത് വേൾഡ് കപ്പിൽ ആര് കളിക്കും എന്നുള്ളതിന്റെ സൂചന ഇന്നത്തെ മത്സരത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന മാക്ക് ആല്ലിസ്റ്റർക്ക് നറുക്ക് വീഴുമെന്നാണ് പ്രതീക്ഷകൾ.

Rate this post