ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന അർജന്റീനയുടെ ഏഴ് തവണ ബാലൻ ഡി ഓർ ചാമ്പ്യനായ ലിയോ മെസ്സി സ്വന്തം ക്ലബ്ബായ പിഎസ്ജിയുടെ തന്നെ ആരാധകരുടെ വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങിയിരുന്നു. തുടർന്നാണ് പിഎസ്ജിയിൽ കരാർ വീണ്ടും പുതുക്കാൻ അവസരം ലഭിച്ചിട്ടും താരം ടീം വിട്ടത്.
പിഎസ്ജിയിലെ ലിയോ മെസ്സിയുടെ സഹതാരമായ ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പേ ഈയിടെ നൽകിയ ഒരു ഇന്റർവ്യൂവിൽ ലിയോ മെസ്സിക്ക് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തി. ലിയോ മെസ്സിയേക്കാൾ കൂടുതൽ മികച്ച പ്രകടനം പിഎസ്ജിയിൽ കാഴ്ച വെച്ച എംബാപ്പേക്കായിരുന്നു ആരാധകപിന്തുണ കൂടുതൽ ലഭിച്ചിരുന്നത്.
മാത്രവുമല്ല നേരത്തെ പിഎസ്ജിയുടെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ലിയോ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്ന് പറഞ്ഞ കിലിയൻ എംബാപ്പേ നിലവിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എന്നാണ് വിശേഷിപ്പിച്ചത്. നേരത്തെ മെസ്സി ഏറ്റവും മികച്ച താരം എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായ എംബാപ്പേ പറഞ്ഞതിന് പിന്നാലെ ഫുട്ബോൾ ലോകം അത് ഏറ്റെടുത്തിരുന്നു.
“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ലിയോ മെസ്സിയെപ്പോലൊരാൾ പോയാൽ അതൊരു നല്ല വാർത്തയല്ല. അദ്ദേഹം പോയതിൽ ഇത്രയധികം ആളുകൾ ആശ്വസിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് കൃത്യമായി മനസ്സിലാകുന്നില്ല. ഫ്രാൻസിൽ അദ്ദേഹത്തിന് അർഹമായ ബഹുമാനം ലഭിച്ചില്ല എന്നത് സത്യമാണ്.” – കിലിയൻ എംബാപ്പേ പറഞ്ഞു.
Mbappé on Messi: “He’s one of greatest player in the history of football. It's never good news when someone like Messi leaves”. 🇫🇷🇦🇷
— Fabrizio Romano (@FabrizioRomano) June 14, 2023
“I don't quite understand why so many people were so relieved that he was gone. He didn't get the respect he deserved in France”, told Gazzetta. pic.twitter.com/cBW7JUfyp5
2024 വരെ പാരിസ് സെന്റ് ജർമയിനുമായി കരാർ ഉണ്ടെങ്കിലും അതിന് അപ്പുറത്തേക്ക് താൻ ഇനി കരാർ പുതുക്കില്ലെന്ന് കിലിയൻ എംബാപ്പേ പിഎസ്ജിയോട് പറഞ്ഞിട്ടുണ്ട്. ഇതിനെ സംബന്ധിച്ചുള്ള എംബാപ്പേ – പിഎസ്ജി പ്രശ്നങ്ങളാണ് നിലവിൽ അണിയറയിൽ അരങ്ങേറുന്നത്. സൂപ്പർ താരത്തിനെ ഈ സമ്മർ ട്രാൻസ്ഫർ വിൽക്കാനാണ് പിഎസ്ജി തയ്യാറാകുന്നത്