ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം ആരാധകർ ഉൾക്കൊണ്ടു വരികയാണ്. 35 കാരനായ ലയണൽ മെസ്സി പ്രായത്തിന്റെ യാതൊരുവിധ അവശതകളും കാണിക്കാതെ മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. വരുന്ന ഖത്തർ വേൾഡ് കപ്പിലെ ലയണൽ മെസ്സിയെയാണ് ഏവരും ഉറ്റു നോക്കുന്നത്.
ഇപ്പോഴിതാ ആരാധകരുടെ ഹൃദയം തകർക്കുന്ന ഒരു കാര്യം ലയണൽ മെസ്സി തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാന വേൾഡ് കപ്പ് ആയിരിക്കുമെന്ന് മെസ്സി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു.പോളോ വിഗ്നോളോക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
‘ അതേ.. തീർച്ചയായും ഈ വേൾഡ് കപ്പ് എന്റെ അവസാനത്തെ വേൾഡ് കപ്പാണ്.ഈ വേൾഡ് കപ്പിലേക്കുള്ള ദിവസങ്ങളെ ഞാൻ എണ്ണി കൊണ്ടിരിക്കുകയാണ്. തീർച്ചയായും എനിക്ക് ചെറിയ രീതിയിലുള്ള ഉത്കണ്ഠയുണ്ട്.വേൾഡ് കപ്പിന് എത്തുമ്പോൾ തീർച്ചയായും ചെറിയ ആശങ്കകൾ ഉണ്ടാവും. പക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളതാണ് അവസാനത്തെ കാര്യം ‘ മെസ്സി അഭിമുഖത്തിൽ പറഞ്ഞു.
🚨 Lionel Messi: "Yes, this will surely be my last World Cup." This via an interview with @PolloVignolo. 🇦🇷 pic.twitter.com/9fB4Y8D0Rv
— Roy Nemer (@RoyNemer) October 6, 2022
2006-ലെ വേൾഡ് കപ്പിലാണ് ലയണൽ മെസ്സി ആദ്യമായി പങ്കെടുക്കുന്നത്. പിന്നീട് 2010ലെ വേൾഡ് കപ്പിലും മെസ്സി പങ്കാളിത്തം അറിയിച്ചു. 2014 വേൾഡ് കപ്പ് ആണ് മെസ്സിയുടെ ഏറ്റവും മികച്ച വേൾഡ് കപ്പ്.ഗോൾഡൻ ബോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പക്ഷേ ഫൈനലിൽ അർജന്റീനക്ക് പരാജയം ഏക്കേണ്ടി വരികയായിരുന്നു. 2018ലെ വേൾഡ് കപ്പിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.
പക്ഷേ ഇത്തവണ വലിയ പ്രതീക്ഷകയോടുകൂടിയാണ് അർജന്റീന മെസ്സിയും വേൾഡ് കപ്പിന് എത്തുന്നത്. മിന്നുന്ന പ്രകടനമാണ് നിലവിൽ മെസ്സിയും അർജന്റീനയും പുറത്തെടുക്കുന്നത്. ലയണൽ മെസ്സി കിരീടനേട്ടത്തോടുകൂടി വേൾഡ് കപ്പിൽ നിന്നും പടിയിറങ്ങുന്നത് കാണാൻ കോടിക്കണക്കിന് ആരാധകർ ലോകമെമ്പാടുമുണ്ട്. അതിന് സാധിക്കണേ എന്നുള്ള പ്രാർത്ഥനയിലാണ് ആരാധകർ.