‘ഖത്തറിൽ ഓറഞ്ച് വിപ്ലവം’ : അമേരിക്കയെ കീഴടക്കി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഹോളണ്ട് |Qatar 2022

ഖത്തർ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി മാറി ഹോളണ്ട്. ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യ പ്രീ ക്വാർട്ടറിൽ അമേരിക്കയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഹോളണ്ട് കീഴടക്കിയത്. രണ്ടു ഗോളും ഒരു അസിസ്റ്റുമായി മിന്നുന്ന പ്രകടനം നടത്തിയ ഡെൻസൽ ഡംഫ്രീസ് ആണ് ഡച്ച ടീമിന്റെ വിജയം സുഗമമാക്കിയത്. അര്ജന്റീന ഓസ്ട്രേലിയ മത്സരത്തിലെ വിജയിയെയാണ് ഹോളണ്ട് ക്വാർട്ടറിൽ നേരിടുക.

അമേരിക്കയുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത് .മൂന്നാം മിനുട്ടിൽ പുലിസിച്ചിന്റെ ഷോട്ട് രക്ഷപ്പെടുത്തി ഡച്ച് ഗോൾ കീപ്പർ ആൻഡ്രിസ് നൊപ്പേർട്ട്.മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ അമേരിക്കയുടെ മുന്നേറ്റങ്ങൾ ആണ് കാണാൻ സാധിച്ചത്. പത്താം മിനുട്ടിൽ ഹോളണ്ട് മുന്നിലെത്തി.മെംഫിസ് ഡീപേയാണ് ഡച്ച് ടീമിന്റെ ഗോൾ നേടിയത്.സ്വന്തം ഹാഫില്‍ നിന്നുള്ള മികച്ചൊരു നെതര്‍ലന്‍ഡ്‌സ് മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.

വണ്‍ടച്ച് ഗെയിമിനൊടുവില്‍ ഡെന്‍സല്‍ ഡംഫ്രിസ് നല്‍കിയ ക്രോസ് ഡീപേ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അടിച്ചു കയറ്റി.റോബിൻ വാൻ പേഴ്‌സിക്ക് (50) പിന്നിൽ നെതർലൻഡ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോററായി മെംഫിസ് ഡിപേ (43). 43 ആം മിനിറ്റിൽ അമേരിക്കൻ താരം തിമോത്തി വിയയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി നൊപ്പേർട്ട്. 45 ആം മിനുട്ടിൽ ഹോളണ്ട് മത്സരത്തിലെ രണ്ടാമത്തെ ഗോൾ നേടി. ആദ്യ ഗോളിന്റെ ആവർത്തനം തന്നെയായിരുന്നു രണ്ടാമത്തെയും ഗോൾ.ഡെൻസൽ ഡംഫ്രൈസിന്റെ പാസ് ബോക്‌സിനുള്ളിൽ നിന്നും മികച്ചൊരു ഷോട്ടിലൂടെ വലയിലാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിലും അമേരിക്ക ഹോളണ്ട് ഗോൾ മുഖം ലക്ഷ്യമാക്കി ആക്രമിച്ചു കൊണ്ടേയിരുന്നു. 50 ആം മിനുട്ടിൽ കോർണർ കിക്കിൽ നിന്നുള്ള പന്തിൽ നിന്നും ടിം റീമിന് അവസരം ലഭിച്ചെങ്കിലും മുതൽക്കാനായില്ല. 61 ആം മിനുട്ടിൽ മെംഫിസ് ഡീപേയുടെ ഷോട്ട് അമേരിക്കൻ കീപ്പർ തട്ടിയകറ്റി. 71 ആം മിനുട്ടിൽ ഇരട്ട സേവുമായി അമേരിക്കൻ ഗോൾ കീപ്പർ മാറ്റ് ടർണർ. ട്യൂൺ കൂപ്മേനേഴ്സിന്റെ ഇടം കാൽ ലോങ്ങ് റേഞ്ച് ഷോട്ട് തടുത്തിട്ട വകീപ്പർ റീബൗണ്ടിൽ ഡിപ്പയുടെ ഹെഡ്ഡറും തടഞ്ഞു.

76 ആം മിനുട്ടിൽ അമേരിക്ക ഒരു ഗോൾ മടക്കി,ഹാജി റൈറ്റ് ആണ് ഗോൾ നേടിയത് .സ്കോർ 2 -1. തൊട്ടടുത്ത മിനുട്ടിൽ അമേരിക്കക്ക് സമനില ഗോൾ നേടാൻ അവസരം ലഭിച്ചിങ്കിലും മുതലാക്കാനായില്ല. 81 ആം മിനുട്ടിൽ അമേരിക്കയുടെ പ്രതീക്ഷകൾ കെടുത്തികൊണ്ട് ഹോളണ്ട് മൂന്നാമത്തെ ഗോള് നേടി, ഇടതു വിങ്ങിൽ നിന്നും ഡാനി ബ്ലിൻഡ് കൊടുത്ത പാസിൽ നിന്നും ഡെൻസൽ ഡംഫ്രീസ് ആണ് ഗോൾ നേടിയത്

Rate this post