ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷം യൂറോപ്പ് വിട്ടതോടെ ഫുട്ബോളിൽ കാര്യങ്ങൾ മാറിമറിഞ്ഞു.അർജന്റീനിയൻ സൂപ്പർ താരവും പോർച്ചുഗീസ് താരവും യഥാക്രമം മേജർ ലീഗ് സോക്കറിലും സൗദി പ്രൊ ലീഗിലുമാണ് കളിക്കുന്നത്. ഇരു താരങ്ങളുടെയും വരവോടെ രണ്ടു ലീഗുകളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു.
വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ മെസ്സി ഇന്റർ മിയാമിയെ മാറ്റിമറിച്ചു.ടീമിനെ ലീഗ് കപ്പ് വിജയത്തിലേക്ക് നയിക്കുക മാത്രമല്ല, എംഎൽഎസിന് വലിയ ജനപ്രീതി വർദ്ധിപ്പിക്കുകയും ചെയ്തു.അതേസമയം റൊണാൾഡോ മറ്റ് താരങ്ങൾക്ക് സൗദി പ്രോ ലീഗ് ഒരു റിയലിസ്റ്റിക് ഡെസ്റ്റിനേഷനായി കാണുന്നതിന് വഴിയൊരുക്കി.യൂറോപ്പിൽ നിന്നും പോയെങ്കിലും ഇരു താരങ്ങളും റെക്കോർഡുകൾ പിന്തുടരുന്നത് തുടരുകയാണ്.
ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ എന്ന റൊണാൾഡോയുടെ റെക്കോർഡ് പിന്തുടർന്ന് കൊണ്ടിരിക്കുകയാണ് ലയണൽ മെസി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്‌കോറിങ് റെക്കോർഡിനൊപ്പം 27 ഗോളുകൾ മാത്രം അകലെയാണ് ലയണൽ മെസ്സി. ഇന്റർ മിയാമിക്ക് വേണ്ടി വെറും 7 ആറ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ അദ്ദേഹത്തെ പോർച്ചുഗീസ് സ്‌ട്രൈക്കറുമായി അടുപ്പിച്ചു.
തന്റെ ടീമിനെ ട്രോഫി ഉയർത്താൻ സഹായിക്കുന്നതിന് എല്ലാ ലീഗ് കപ്പിലും മെസ്സി സ്കോർ ചെയ്തു. മറുവശത്ത് റൊണാൾഡോ അൽ-നാസറിനൊപ്പം തോൽവികളോടെയാണ് ഒരു പുതിയ സീസൺ ആരംഭിച്ചു.7x ബാലൺ ഡി ഓർ ജേതാവിന് 817 ഗോളുകൾ ഉണ്ട്, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇതുവരെ 844 തവണ ഗോൾ നേടിയിട്ടുണ്ട്.
In the last week Cristiano Ronaldo won his first trophy with Al-Nassr and Lionel Messi won his first with Inter Miami.
— B/R Football (@brfootball) August 20, 2023
Of course 🐐🐐 pic.twitter.com/kSRHVztWTY
ക്രിസ്റ്റ്യാനോ റൊണാൾഡോ: 1174 മത്സരങ്ങളിൽ നിന്ന് 844 ഗോളുകൾ
ലയണൽ മെസ്സി: 1035 കളികളിൽ നിന്ന് 817
ജോസഫ് ബികാൻ: കളിച്ച 530 ഗെയിമുകളിൽ 805
റൊമാരിയോ: കളിച്ച 963 കളികളിൽ 772
പെലെ: കളിച്ച 812 മത്സരങ്ങളിൽ 757