കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ പിഎസ്ജി ടുളൂസെയെ പരാജയപ്പെടുത്തിയിരുന്നു.2-1 എന്ന സ്കോറിനായിരുന്നു പിഎസ്ജി ടുളൂസെയെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സിയായിരുന്നു ക്ലബ്ബിന്റെ വിജയഗോൾ നേടിയത്. സുന്ദരമായ ഒരു ഗോളായിരുന്നു മെസ്സിയിൽ നിന്നും പിറന്നത്.
അതിന് ശേഷം പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ പല മത്സരത്തെക്കുറിച്ച് സംസാരിച്ചിരുന്നു.ലയണൽ മെസ്സിക്ക് വേണ്ടി കളിക്കാനും പ്രവർത്തിക്കാനും വേണ്ടിയായിരുന്നു താൻ മറ്റുള്ള താരങ്ങളോട് ആവശ്യപ്പെട്ടത് എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. മെസ്സിയെ അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കിയെന്നും കൂടുതൽ സ്വാതന്ത്ര്യം മെസ്സിക്ക് നൽകി എന്നും ഗാൾട്ടിയർ പറഞ്ഞിരുന്നു. മെസ്സി ഉൾപ്പെടെയുള്ള മുന്നേറ്റ നിര പ്രതിരോധത്തെ സഹായിക്കുന്നില്ല എന്ന വിമർശനങ്ങൾ വരുന്ന ഒരു സാഹചര്യം കൂടിയാണിത്.
ഈ വിഷയത്തിൽ മുൻ ഫ്രഞ്ച് പരിശീലകനായിരുന്ന റയ്മണ്ട് ഡോമിനീച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ലയണൽ മെസ്സിയുടെ കാര്യത്തിൽ ഇപ്പോൾ പിഎസ്ജി അർജന്റീനയുടെ വഴിയിലാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പിഎസ്ജി സഹതാരങ്ങൾ എല്ലാവരും ലയണൽ മെസ്സിക്ക് വേണ്ടി കളിക്കുന്നു എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ലെ എക്യുപെയുടെ ഫുട്ബോൾ നിരീക്ഷകനാണ് ഇദ്ദേഹം.
‘ഞാൻ ഗാൾട്ടിയറോട് യോജിക്കുന്നു.ലയണൽ മെസ്സിക്ക് ഇപ്പോൾ 35 വയസ്സാണ്.മറ്റുള്ള യുവതാരങ്ങളെപ്പോലെ അദ്ദേഹത്തിന് കൂടുതൽ ഡിഫൻഡ് ചെയ്യാനൊന്നും സാധിക്കില്ല. ഇപ്പോൾ മെസ്സിക്ക് പിഎസ്ജിയിൽ അർജന്റീനയെ പോലെ ഒരു ടീമുണ്ട്. മെസ്സിക്ക് വേണ്ടി കളിക്കുന്ന താരങ്ങളാണ് അദ്ദേഹത്തിന്റെ ക്ലബ്ബിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇനി ഡിഫറെൻസുകൾ ഉണ്ടാവും’ ഡോമിനീച്ച് പറഞ്ഞു.
How PSG, Argentina Squad Are Built Similar for Lionel Messi, Ex-Coach Says https://t.co/cFW6ufh8xK
— PSG Talk (@PSGTalk) February 6, 2023
നെയ്മറുടെയും എംബപ്പേയുടെയും അഭാവത്തിൽ ക്ലബ്ബിന്റെ മുന്നേറ്റ നിരയെ നയിക്കേണ്ട ചുമതല മെസ്സിക്ക് ഒറ്റക്കാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അത് നല്ല നിലയിൽ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഇനി കോപെ ഡി ഫ്രാൻസ് പ്രീ ക്വാർട്ടർ മത്സരവും യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരവുമാണ് മെസ്സിയെ കാത്തിരിക്കുന്നത്.