കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലെഫ്റ്റ് ബാക്ക് നവോച്ച സിംഗിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഒരു വർഷത്തെ ലോണിലാണ് 23 കാരനായ മണിപ്പൂരി പ്രതിരോധ താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിനിലെത്തിച്ചത്.
മണിപ്പൂർ സ്വദേശിയായ ഹുയ്‌ഡ്രോം നവോച്ച സിംഗ്, നെറോക എഫ്‌സി യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. 2018-ൽ നെറോക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം TRAU FC- യിൽ സീനിയർ അരങ്ങേറ്റം നടത്തി. 2020-21 സീസണിൽ ഗോകുലം കേരളയെ ഐ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നവോച്ച നിർണായക പങ്കുവഹിച്ചിരുന്നു.2019ൽ ക്ലബ്ബിന്റെ ഡ്യൂറാൻഡ് കപ്പ് വിജയത്തിലും പ്രധാന പങ്കുവഹിച്ചു.കഴിഞ്ഞ സീസണിൽ പഞ്ചാബിനൊപ്പം ഐ ലീഗ് ഉയർത്തിയ താരം അവർക്കായി മികച്ച പ്രകടനമാണ് നടത്തിയത്.സെൻട്രൽ ഡിഫൻഡറായും വിങ് ബാക്കായും കളിക്കാൻ കഴിയുന്ന താരമാണ് ഇരുപത്തിമൂന്നുകാരനായ നവോച്ച സിങ്.
Huidrom Naocha Singh has joined Kerala Blasters on loan from Mumbai City FC! 🤩
— Khel Now (@KhelNow) July 13, 2023
Read what he said on joining #KBFC ⤵️#IndianFootball #LetsFootball #HeroISL #KeralaBlasters #MumbaiCityFC #MCFChttps://t.co/x3WgmEjSBf
“നമ്മുടെ പ്രതിരോധത്തിൽ വ്യത്യസ്തമായ ഗുണങ്ങൾ ചേർക്കുന്നത് നാം കാണുന്ന ഒരാളാണ് നോച്ച. ഇപ്പോഴും 23 വയസ്സ് മാത്രമേയുള്ളൂ, കിരീടം നേടിയ അനുഭവവുമായാണ് അദ്ദേഹം വരുന്നത്. ഈ സീസണിലെ ഞങ്ങളുടെ പ്ലാനുകളിൽ അദ്ദേഹം നന്നായി ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനായി അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു” കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് താരത്തെക്കുറിച്ച് പറഞ്ഞു.
Can't wait to get the ball rolling says Naocha! 🗣️⚽#SwagathamNaocha #KBFC #KeralaBlasters pic.twitter.com/qhRPyGBUR8
— Kerala Blasters FC (@KeralaBlasters) July 14, 2023
“കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അവർ എല്ലായ്‌പ്പോഴും യുവ കളിക്കാരെ പിന്തുണച്ചിട്ടുണ്ട്, കോച്ച് ഇവാനൊപ്പം, ടീമിന്റെ വിജയത്തിന് സംഭാവന നൽകുന്ന പ്രകടനത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിലെ കളിയുടെ ശൈലി എന്നെ ആകർഷിക്കുന്ന ഒന്നാണ്, ആ ശൈലിയുമായി പൊരുത്തപ്പെടാനും ക്ലബ്ബിന്റെ വിജയത്തിന് എന്റെ എല്ലാ സംഭാവനകളും നൽകാനും ഞാൻ പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന സീസൺ ആരംഭിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല. ”ഹുയ്‌ഡ്രോം നവോച്ച സിംഗ് പറഞ്ഞു.പ്രബീർ ദാസിന്റെ വരവിനെ തുടർന്നുള്ള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഫുൾ ബാക്ക് സൈനിംഗാണ് നാവോച്ച.