ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബിലാണ് കളിക്കാൻ പോവുന്നത്, റയലിലെപോലെ കിരീടങ്ങൾ നേടണം|Casemiro

കണ്ണീരോടെ റയൽ മാഡ്രിഡിനോട് യാത്ര പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ മിഡ്ഫീൽഡർ കസെമിറോ. 9 വര്ഷം മാഡ്രിഡിൽ ചിലവഴിച്ച ഡിഫൻസീവ് മിഡ്ഫീൽഡർ 70 മില്യൺ യൂറോയുടെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തയ്യാറെടുക്കുകയാണ്. റയൽ മാഡ്രിഡിൽ കളിക്കാൻ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമായി കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് ക്ലബ് തന്ന സ്നേഹം താൻ ഭാവിയിൽ ഇവിടെ വന്ന് തിരികെ നൽകും എന്നും താരം പറഞ്ഞു.പെരസിന്റെ കീഴിൽ ക്ലബ് ഒരുപാട് കിരീടങ്ങൾ ഇനിയും നേടും എന്നും കസെമിറോ പറഞ്ഞു. തനിക്ക് മോഡ്രിചിനെയും ക്രൂസിനെയും മിസ് ചെയ്യും. അവരുടെ കൂടെ റയൽ മിഡ്ഫീൽഡിൽ കളിച്ചത് താൻ ആസ്വദിച്ചിരുന്നു. കസമിറോ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ ക്ലബിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് താൻ എന്നും ബ്രസീലിയൻ മിഡ്ഫീൽഡർ പറഞ്ഞു.വിടവാങ്ങൽ വാർത്താ സമ്മേളനത്തിൽ ബ്രസീലിയൻ റെഡ് ഡെവിൾസിൽ ചേരാനുള്ള കാരണം വെളിപ്പെടുത്തുകയും ഇതിഹാസ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.

“അത്തരമൊരു സുപ്രധാന തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടാണ്.ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം ഞാൻ എന്റെ ഏജന്റുമായി സംസാരിച്ചു, എന്റെ സൈക്കിൾ അവസാനിക്കുന്നു എന്ന തോന്നൽ എനിക്കുണ്ടെന്ന് പറഞ്ഞു. ഞാൻ എല്ലാവരോടും സത്യസന്ധനാണ്, ഞാൻ ക്ലബ് വിടുന്നതിനെക്കുറിച്ച് ചിന്തിച്ചു, അപ്പോൾ അദ്ദേഹം എന്നോട് അവധിക്ക് പോകാൻ പറഞ്ഞു. പക്ഷെ തിരിച്ചു വന്നപ്പോഴും അതേ തോന്നൽ തന്നെയായിരുന്നു മനസ്സിൽ . എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തോഷവാനാണ്. ഞാൻ എന്റെ കടമ നിറവേറ്റി, ദൗത്യം പൂർത്തിയായി,” കാസെമിറോ പറഞ്ഞു.

“എന്റെ സൈക്കിൾ അവസാനിച്ചു. എനിക്ക് ഒരു പുതിയ വെല്ലുവിളി സ്വീകരിക്കണം. വ്യത്യസ്തമായ ഒരു ലീഗും മറ്റൊരു സംസ്ക്കാരവും പരീക്ഷിക്കണം. എനിക്ക് റയലിൽ നേടിയത് പോലെ ഇംഗ്ലണ്ടിലും നേടണം.എനിക്ക് പ്രീമിയർ ലീഗ് ഇഷ്ടമാണ്. അതിൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചു. മാറ്റം ഇപ്പോഴും അനിവാര്യമായിരുന്നുവെന്നും, ചിന്തിക്കേണ്ട കാര്യം ഞാൻ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബിൽ ചേരുകയാണ്” മാഡ്രിഡ് ഇതിഹാസം കൂട്ടിച്ചേർത്തു.മുൻ റയൽ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള അവസരം താൻ ആസ്വദിക്കുന്നതായും കാസെമിറോ സമ്മതിച്ചു.

“ഞാൻ റൊണാൾഡോയോട് സംസാരിച്ചിട്ടില്ല, പക്ഷേ അദ്ദേഹത്തോടൊപ്പം വീണ്ടും കളിക്കാൻ ഞാൻ വളരെ ആവേശത്തിലാണ്. റൊണാൾഡോ ക്ലബ്ബിൽ നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് ” ബ്രസീലിയൻ പറഞ്ഞു.സാവോ പോളോയിൽ തന്റെ കരിയർ ആരംഭിച്ച കസെമിറോ 2013-ൽ റയൽ മാഡ്രിഡിലെത്തി.ഉടൻ തന്നെ ആദ്യ ടീമിൽ സ്ഥിര സാന്നിധ്യമായി മാറുകയും മാറുകയും അവരുടെ ക്ലബ്ബിന്റെ സുപ്രധാന ഭാഗമാവുകയും ചെയ്തു.

റയൽ മാഡ്രിഡുമായുള്ള തന്റെ മികച്ച കരിയറിൽ, കാസെമിറോ 18 പ്രധാന ട്രോഫികൾ നേടി. ഇതിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, മൂന്ന് ലാലിഗ ട്രോഫികൾ, മൂന്ന് ഫിഫ ക്ലബ് ലോകകപ്പ് ട്രോഫികൾ, മൂന്ന് യുവേഫ സൂപ്പർകപ്പ് കിരീടങ്ങൾ, ഒരു സ്പാനിഷ് കപ്പ് കിരീടം, മൂന്ന് സ്പാനിഷ് സൂപ്പർ കപ്പ് ട്രോഫികൾ എന്നിവ ഉൾപ്പെടുന്നു.

Rate this post
CasemiroCristiano RonaldoManchester United