‘പ്രതിരോധിക്കുന്ന 11 കളിക്കാർ, ആക്രമിക്കുന്ന 11 കളിക്കാർ’ : യുണൈറ്റഡിന്റെ പ്രകടനത്തെ പ്രശംസിച്ച് ടെൻ ഹാഗ് |Manchester United

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടൻഹാമിനെ 2-0 ന് പരാജയപ്പെടുത്തിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് തന്റെ ടീമിനെ പ്രശംസിച്ചു, “ഈ സീസണിലെ ഏറ്റവും മികച്ച ടീം പ്രകടനമാണിത്” എന്നാണ് ഡച്ച് പരിശീലകൻ വിജയത്തെക്കുറിച്ച് പറഞ്ഞത്.

ന്യൂകാസിലുമായി സമനില പിരിഞ്ഞ മത്സരത്തിന് ദിവസങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോർഡിൽ സ്പർസിനെ നേരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തികച്ചും വ്യത്യസ്തമായ രൂപത്തിൽ കാണപ്പെട്ടു.ഫ്രെഡിന്റെയും ബ്രൂണോ ഫെർണാണ്ടസിന്റെയും ഗോളുകൾ ടോട്ടൻഹാമിനെതിരെ മികച്ച വിജയം നേടിയതോടെ യുണൈറ്റഡ് ഈ സീസണിൽ ഒരു ടീമിന്റെ ഏറ്റവും കൂടുതൽ ഷോട്ടുകൾ അടിക്കുകയും ചെയ്തു.“ടീമിൽ ഞാൻ സന്തുഷ്ടനാണ്,ഈ സീസണിലെ ഏറ്റവും മികച്ച ടീം പ്രകടനമാണിതെന്ന് ഞാൻ കരുതുന്നു. ഇന്ന് ഞങ്ങൾ മികച്ച രീതിയിലാണ് മുന്നേറിയത് ” ടെൻ ഹാഗ് പറഞ്ഞു.

“ഇതൊരു ടീം പ്രകടനമായിരുന്നു.പ്രതിരോധിക്കുന്ന 11 കളിക്കാർ, ആക്രമിക്കുന്ന 11 കളിക്കാർ. അതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പൂർണ്ണമായും സംതൃപ്തനാണെന്ന് ഞാൻ പറയില്ല.പക്ഷെ മുന്നോട്ട് പോവുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവാരം അതായിരിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.”എല്ലാവരും ശരിക്കും സന്തുഷ്ടരാണ്, എല്ലാവരും മികച്ച പ്രകടനവുമായിരുന്നു,ഞങ്ങൾ മുന്നോട്ട് പോകണം, വിജയമോ തോൽവിയോ ആയിക്കോട്ടെ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്” ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.

ടോട്ടൻഹാമിനെതിരെ മുഴുവൻ സമയ വിസിലിന് മുമ്പ് മൈതാനം വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട കാര്യത്തിൽ അഭിപ്രായം പങ്കുവെച്ചു. ”റൊണാൾഡോ അവിടെ ഉണ്ടായിരുന്നു, ഞാൻ അദ്ദേഹത്തെ കണ്ടു, പക്ഷേ ഞാൻ സംസാരിച്ചില്ല. ഇന്നല്ല നാളെ ഞാൻ അത് കൈകാര്യം ചെയ്യും. ഞങ്ങൾ ഈ വിജയം ആഘോഷിക്കുകയാണ്, ഇപ്പോൾ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്, ശനിയാഴ്ച ചെൽസിയിലെ മറ്റൊരു വലിയ മത്സരം മുന്നിലുണ്ട് .ഇപ്പോൾ വലിയ വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ” മാനേജർ പറഞ്ഞു.

Rate this post
Manchester United