‘ഞാൻ മാനസികമായി തകർന്നിരിക്കുന്നു’: ലോകകപ്പ് സ്വപ്നം അവസാനിച്ചതിന് ശേഷം നെയ്മർ |Qatar 2022|Neymar

വേൾഡ് കപ്പിലെ ഫേവറിറ്റുകളായാണ് അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ ഖത്തറിലെത്തിയത്. എന്നാൽ പ്രതീക്ഷകൾക്കനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാൻ ഫിഫ ഒന്നാം റാങ്കുകാർക്ക് സാധിച്ചില്ല. ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്രസീലിന് ക്രോയേഷ്യക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു. തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ ക്വാർട്ടറിൽ പുറത്താവുന്നത്.ലോകകപ്പിന്റെ നോക്ക് ഔട്ട് ഘട്ടത്തിൽ യൂറോപ്യൻ ടീമുകൾക്കെതിരെ തോൽക്കുന്നത് ബ്രസീൽ പതിവായിരിക്കുകയാണ്.

ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്തായതിന് ശേഷം താൻ “മാനസികമായി തകർന്നുവെന്ന് ” നെയ്മർ പറഞ്ഞു.തന്റെ കരിയറിലെ മറ്റേതൊരു നഷ്ടത്തേക്കാളും ഇത് വേദനിപ്പിച്ചതായി നെയ്മർ പറഞ്ഞു. ക്രോയേഷ്യക്കെതിരെ എക്സ്ട്രാ ടൈമിൽ നേടിയ ഗോളോടെ 77 ഗോളുകൾ എന്ന പെലെയുടെ റെക്കോർഡിനൊപ്പം നെയ്മർ എത്തുകയും ചെയ്തു.“ഞാൻ മാനസികമായി തകർന്നിരിക്കുന്നു. തീർച്ചയായും തോൽവിയാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്, മത്സരം കഴിഞ്ഞ് പത്ത് മിനിറ്റോളം എന്നെ തളർത്തി, അതിന് ശേഷം നിർത്താൻ കഴിയാതെ ഞാൻ പൊട്ടിക്കരഞ്ഞു “നെയ്മർ ഇൻസ്റ്റാഗ്രാം സന്ദേശത്തിൽ പറഞ്ഞു.

നിർഭാഗ്യവശാൽ, ഇത് വളരെക്കാലം വേദനിപ്പിക്കും .അവസാനം വരെ ഞങ്ങൾ പോരാടി. പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും ഒരു കുറവും ഇല്ലാതിരുന്നതിനാൽ എന്റെ ടീമംഗങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നുവെന്നും ഈ ഗ്രൂപ്പിന് വിജയിക്കാ‌ൻ അർഹതയുണ്ട്, ഞങ്ങൾ അത് അർഹിക്കുന്നുണ്ടായിരുന്നു, എന്നാൽ വിജയം ദൈവത്തിന്റെ ഇഷ്ടമായിരുന്നില്ല. ഞങ്ങൾക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി , നെയ്മർ പറഞ്ഞു.

തോൽവിക്ക് തൊട്ടുപിന്നാലെ ബ്രസീലിനായി ഇത് തന്റെ അവസാന മത്സരമാണെന്ന് പറഞ്ഞ നെയ്മർ പിന്നീട് റിപ്പോർട്ടുകൾ നിഷേധിച്ചു. 2002 ൽ ജർമനിയെ പരാജയപെടുത്തി കിരീടം നേടിയതിനു ശേഷം നടന്ന നാല് വേൾഡ് കപ്പിലും ബ്രസീൽ നോകൾക്ക് ഔട്ടിൽ യൂറോപ്യൻ ടീമുകളോട് പരാജയപെട്ടാണ് പുറത്തായത്.ലോകത്തെ മികച്ച താരങ്ങളിൽ ഒന്നായ നെയ്മറിന് ഒരു ലോകകപ്പ് കിരീടം നേടാനാവാത്തത് വലിയ കുറവ് തന്നെയാണ്. ബ്രസീലിന്റെ ഇതിഹാസ താരങ്ങളുടെ കൂട്ടത്തിലേക്ക് ഇത് നെയ്മറെ എത്തികുമായിരുന്നു .പ്രായം 31ലേക്ക് കടക്കുന്ന നെയ്മർ ഇനി ഒരു ലോകകപ്പിൽ ബ്രസീലിനൊപ്പം ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. താൻ ഖത്തർ ലോകകപ്പിനെ അവസാന ലോകകപ്പ് പോലെയാകും കാണുക എന്ന് നെയ്മർ ഖത്തർ ലോകകപ്പിനു മുമ്പ് പറഞ്ഞിരുന്നു.

Rate this post