എന്തുകൊണ്ട് ആ സെലിബ്രേഷൻ? കാരണം വ്യക്തമാക്കി ഓട്ടമെന്റി! |Qatar 2022
ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഹോളണ്ടിനെ പരാജയപ്പെടുത്തിയത്. ആവേശഭരിതമായ മത്സരത്തിനൊടുവിൽ അർജന്റീന ഹോളണ്ട് വെല്ലുവിളി അതിജീവിക്കുകയായിരുന്നു.
ലൗറ്ററോ മാർട്ടിനസ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് വിജയിച്ചതിന് പിന്നാലെ ഏറെ ശ്രദ്ധ നേടിയിരുന്നത് പ്രതിരോധനിരയിലെ മിന്നും താരമായ നിക്കോളാസ് ഓട്ടമെന്റിയുടെ സെലിബ്രേഷനായിരുന്നു. അതായത് ഹോളണ്ട് താരങ്ങൾക്ക് അഭിമുഖമായി നിന്ന് പിറകിലേക്ക് ഓടിക്കൊണ്ടാണ് ഓട്ടമെന്റി ആ ഗോൾ ആഘോഷിച്ചത്. മാത്രമല്ല തന്റെ ചെവിക്ക് പിറകിൽ കൈകൾ വിടർത്തിപ്പിടിച്ചുള്ള ഒരു സെലിബ്രേഷനും ഓട്ടമെന്റി നടത്തുകയായിരുന്നു. അതായത് ഇനി എന്തെങ്കിലും പറയാനുണ്ടോ എന്ന് ഓരോ ഹോളണ്ട് താരത്തോടും ചോദിക്കുന്ന രൂപത്തിലായിരുന്നു ആ സെലിബ്രേഷൻ.
അതിന്റെ പിന്നിലെ രഹസ്യം ഇപ്പോൾ ഓട്ടമെന്റി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് ഓരോ അർജന്റീന താരം പെനാൽറ്റി എടുക്കാൻ പോകുന്ന സമയത്തും വലിയ രൂപത്തിലുള്ള പ്രകോപനവും പരിഹാസവുമായിരുന്നു ഹോളണ്ട് താരങ്ങൾ നടത്തിയിരുന്നത്. അതിനോടുള്ള തന്റെ പ്രതികാരമാണ് ആ സെലിബ്രേഷൻ എന്നാണ് ഇപ്പോൾ ഓട്ടമെന്റി പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
‘ ഞങ്ങളുടെ ഓരോ പെനാൽറ്റി കിക്കിലും ഒരു ഹോളണ്ട് താരം വന്നുകൊണ്ട് ഞങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിരുന്നു.അതിനുള്ള ഒരു പ്രതികാരമാണ് അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ ഒരു വിജയം സെലിബ്രേറ്റ് ചെയ്തത്. തീർച്ചയായും ആ ഒരു സന്ദർഭത്തിൽ ഞാൻ അങ്ങനെയാണ് അതിനോട് പ്രതികരിച്ചത് ‘ ഇതാണ് അർജന്റീനയുടെ സെന്റർ ബാക്ക് താരം പറഞ്ഞത്.
🚨 Nicolas Otamendi: “I celebrated in face because there was a one Netherlands player, who at every penalty kick we had, was coming and saying things to one of our players. The picture was taken out of context, and we celebrated in response to it.” pic.twitter.com/TBjj1XbKRI
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 10, 2022
പ്രധാനമായും രണ്ട് താരങ്ങളായിരുന്നു അർജന്റീനക്കാരെ പ്രകോപിപ്പിച്ചിരുന്നത്. ഡംഫ്രിസ്,വെഗോസ്റ്റ് എന്നിവരിൽ നിന്നായിരുന്നു അർജന്റീനക്ക് പ്രകോപനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഈ താരങ്ങളുടെ മുഖത്ത് നോക്കി കൊണ്ടാണ് പ്രധാനമായും ഓട്ടമെന്റി സെലിബ്രേഷൻ നടത്തിയിട്ടുള്ളത്.