മെസ്സിയെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കിന്റെ റയലിന്റെ ഉറുഗ്വേ താരം വൽവർഡെ |Lionel Messi

2026 ലോകകപ്പിനായുള്ള യോഗ്യത പോരാട്ടത്തിൽ അർജന്റീന ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5:30 നാണ് മത്സരം.നിലവിൽ ലാറ്റിനമേരിക്കക്കാരുടെ ലോകകപ്പ് യോഗ്യത റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് അർജന്റീന ഒന്നാമതാണ്. ഇത് അർജന്റീനൻ ക്യാമ്പിന് മികച്ച ആത്മവിശ്വാസം നൽകുന്നുണ്ട്.

4 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും തോൽവിയും നേരിട്ട ഉറുഗ്വ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. യോഗ്യത റൗണ്ട് പുരോഗമിക്കുമ്പോൾ മികച്ച പ്രകടനം നടത്തി ഒന്നും രണ്ടും സ്ഥാനത്തുള്ളവരുടെ പോരാട്ടം എന്ന വിശേഷം തന്നെയാണ് ഈ മത്സരത്തിനുള്ളത്.അർജന്റീനയുടെ തട്ടകത്തിൽ ചെന്ന് അവരെ നേരിടുമ്പോൾ ഉറുഗ്വേയുടെ കടുത്ത വെല്ലുവിളി സാക്ഷാൽ ലയണൽ മെസ്സി തന്നെയാണ്. ഖത്തറിൽ കിരീടം നേടിയതിന് പിന്നാലെ മെസ്സിയും അർജന്റീനയും മിന്നും ഫോമിലാണ്. മിന്നും ഫോമിലുള്ള മെസ്സിയെയും കൂട്ടരെയും തളയ്ക്കുക എന്നത് ഉറുഗ്വേയ്ക്ക് എളുപ്പമുള്ള കാര്യമല്ല. ഇപ്പോഴിതാ മത്സരത്തിൽ മെസ്സിയെ നേരിടുന്നതിലെ ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരിക്കുകയാണ് ഉറുഗ്വേ മിഡ്‌ഫീൽഡർ വാൽവെർദേ.

വെള്ളിയാഴ്ച അർജന്റീനയ്ക്കെതിരെ ഇറങ്ങുമ്പോൾ മെസ്സിയെ എങ്ങനെ തടയണമെന്നത് എനിക്കറിയില്ല. നേരത്തെ ലാലിഗയിലെ എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ മെസ്സിയുടെ മുന്നേറ്റത്തെ തടയാൻ ശ്രമിച്ചെങ്കിലും അന്നൊന്നും മെസ്സിയെ തടയാൻ എനിക്കായിട്ടില്ല.പക്ഷെ മത്സരത്തിൽ അദ്ദേഹത്തെ ഞങ്ങൾ ബഹുമാനപൂർവ്വം നേരിടുമെന്നും കാരണം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും വാൽവെർദേ കൂട്ടിച്ചേർത്തു.

മെസ്സിയുടെ മികവിനെ മറികടക്കാൻ പറ്റാത്ത സാഹചര്യത്തിൽ എതിരാളികൾ മെസ്സിയെ ക്രൂരമായ ഫൗളുകൾക്ക് വിധേയമാക്കുകയും കളത്തിൽ മെസ്സിയോട് അപമര്യാദയായി പെരുമാറുകയും ചെയ്യാറുണ്ട്. എന്നാൽ ഉറുഗ്വേയുടെ ഭാഗത്ത് നിന്നും അത്രത്തിലൊരു നീക്കം ഉണ്ടാവില്ലെന്ന് തന്നെയാണ് വാൽവെർദേയുടെ വാക്കുകൾ സൂചിപ്ലിക്കുന്നത്.

Rate this post
ArgentinaLionel Messi