യൂറോപ്പിലെ നിരവധി ടീമുകളെ അവരുടെ സ്വപ്നം നേട്ടങ്ങളിലേക്ക് നയിച്ച പരിശീലകനാണ് പോർച്ചുഗീസുകാരനായ ജോസെ മൗറീഞ്ഞോ. പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയെയും ഇറ്റാലിയൻ ക്ലബ്ബായ ഇന്റർമിലാനെയും യൂറോപ്പിന്റെ രാജാക്കന്മാരാക്കിയ ജോസെ മൗറീഞ്ഞോ 2010ലെ ബാലൻ ഡി ഓർ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.
2010 ൽ ഇന്റർ മിലാനെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ജേതാക്കൾ ആക്കിയ ജോസെ മൗറീഞ്ഞോ തന്റെ ടീമിലെ ഡച്ച് താരമായ വെസ്ലി സ്നേഡ്ജർ വർഷത്തെ ബാലൻ ഡി ഓർ ലിസ്റ്റിൽ ടോപ് ത്രീയിൽ എങ്കിലും വരണമായിരുന്നുവെന്ന് പറഞ്ഞു. ആ വർഷം ലിയോ മെസ്സി ബാലൻ ഡി ഓർ വിജയിച്ചതിൽ മോഷണം നടന്നുവെന്ന് പറയുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ ഒരുപാട് വർഷങ്ങളിലായി മെസ്സിയും റൊണാൾഡോയുമാണ് ഈ അവാർഡുകൾ വിജയിക്കുന്നതെന്നും മൗറീഞ്ഞോ പറഞ്ഞു.
🚨 "Was the Ballon d'or robbed from Wesley Sneijder in 2010 do you think?"
— Max Stéph (@maxstephh) February 16, 2024
Jose Mourinho 🗣️ : I don't like to say that it was robbed, but who won it? Messi?
"Yes"
Jose Mourinho 🗣️ : Ah no, then no robbed.pic.twitter.com/yfZ1rJqEmu
“2010ൽ ലിയോ മെസ്സി ബാലൻ ഡി ഓർ വിജയിച്ചത് കൊള്ളയടിച്ചതാണെന്ന് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, ആ വർഷം മെസ്സി വിജയിച്ചു, അതിനാൽ അത് മോഷ്ടിച്ചതല്ല. കഴിഞ്ഞ ഒരുപാട് വർഷങ്ങളിലായി ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ബാലൻ ഡി ഓർ അവാർഡുകൾ സ്വന്തമാക്കുന്നു, അവർ അർഹിച്ച പുരസ്കാരമാണ്, അല്ലാതെ മോഷ്ടിച്ചതാണെന്ന് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. “
“പക്ഷെ വെസ്ലി സ്നേഡ്ജർ യുവേഫ ചാമ്പ്യൻസ് ലീഗിനോടൊപ്പം ട്രെബിൾ നേടിയിട്ടുണ്ട്, മാത്രമല്ല ഫിഫ ലോകകപ്പിന്റെ ഫൈനലിലും വെസ്ലി സ്നേഡ്ജർ തന്റെ ടീമിനെ എത്തിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അതിനാൽ ആ വർഷത്തെ ഏറ്റവും മികച്ച മൂന്നു പേരിൽ എങ്കിലും വെസ്ലി സ്നേഡ്ജർ ഉണ്ടാവണമായിരുന്നു.” – ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകന്മാരിലൊരാളായ ജോസെ മൗറീഞ്ഞോ പറഞ്ഞതാണിത്.
"I don't like to say 'robbed'. Who won it? Messi. So no robbed."
— ESPN FC (@ESPNFC) February 16, 2024
Jose Mourinho when asked if Wesley Sneijder was robbed of the Ballon d'Or in 2010 🏆
(via @FIVEUK) pic.twitter.com/kGzLszGlBB
2010 ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ സ്പെയിനിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടാണ് വെസ്ലി സ്നേഡ്ജറിന്റെ നെതർലാൻഡ്സ് കീഴടങ്ങുന്നത്. ആ സീസണിൽ തന്നെ ജോസെ മൗറീഞ്ഞോക്ക് കീഴിൽ ഇറ്റാലിയൻ ക്ലബായ ഇന്റർമിലാനുവേണ്ടി യുവ ചാമ്പ്യൻസ് ലീഗ് കിരീടത്തിനൊപ്പം ഇറ്റാലിയൻ ലീഗ്, ഇറ്റാലിയൻ കപ്പ് ടൂർണമെന്റ് എന്നിവ നേടിയ വെസ്ലി സ്നേഡ്ജറിന് അർഹിച്ച അംഗീകാരം ആ വർഷം ലഭിച്ചില്ല.