ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ നേട്ടങ്ങളും റെക്കോർഡുകളും അവകാശപ്പെടാൻ കഴിയുന്ന താരമാണ് ലയണൽ മെസ്സി. ഓരോ മത്സരം കൂടുന്തോറും ഓരോ റെക്കോർഡുകൾ എഴുതി ചേർക്കുന്ന മെസ്സിയെയാണ് ഈ 35 ആമത്തെ വയസ്സിലും നമുക്ക് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നാൽപ്പതാമത്തെ എതിരാളികൾക്കെതിരെയും ഗോളടിച്ചുകൊണ്ട് റെക്കോർഡ് ഇട്ടിരുന്നു.
അഹങ്കരിക്കാൻ ഏറെ നേട്ടങ്ങളും കിരീടങ്ങളും ഉള്ള വ്യക്തിയാണ് മെസ്സി.ഏഴ് ബാലൻ ഡിയോറുകൾ നേടിയ ലോകത്തിലെ ഏക വ്യക്തി ലയണൽ മെസ്സിയാണ് എന്നോർക്കണം. പക്ഷേ അതിന്റെ അഹങ്കാരം ഒരിക്കലും മെസ്സി കാണിക്കാറില്ല എന്ന് മാത്രമല്ല വളരെ വിനയത്തോടെ കൂടിയാണ് മെസ്സി സംസാരിക്കാറുള്ളതും പെരുമാറാറുള്ളത്. ഇപ്പോഴിതാ ഒരിക്കൽക്കൂടി മെസ്സി അത് തെളിയിച്ചിരിക്കുന്നു.
എന്തെന്നാൽ തന്റെ നേട്ടങ്ങളെ കുറിച്ചോ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് താൻ ചിന്തിക്കാറില്ല എന്നാണ് മെസ്സി തുറന്നു പറഞ്ഞിരിക്കുന്നത്. മറിച്ച് മുന്നോട്ട് മാത്രമാണ് താൻ നോക്കാറുള്ളതെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്.പുതുതായി നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മെസ്സി.
‘ ഞാൻ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിചച്ചോ അതല്ലെങ്കിൽ ഞാൻ നേടിയ നേട്ടങ്ങളെ കുറിച്ചോ ചിന്തിക്കാറില്ല.മറിച്ച് മുന്നോട്ട് മാത്രമാണ് ഞാൻ നോക്കാറുള്ളത്. എന്താണ് വരാൻ പോകുന്നത്,അതിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കാറുള്ളത്. നമുക്കുള്ള അവസരങ്ങളിൽ നമുക്ക് എന്തായി മാറാമെന്നും ഭാവിയിൽ എങ്ങനെയായിരിക്കും എന്നുള്ളതിനെ കുറിച്ചാണ് ഞാൻ ചിന്തിക്കാറുള്ളത് ‘ ലയണൽ മെസ്സി പറഞ്ഞു.
🗣 Leo Messi: “I never think about what happened or what I achieved. I’m looking forward, I think about what’s coming, what can we become in the opportunity we have and what it would be in the future.” @PolloVignolo 🇦🇷 pic.twitter.com/QYAls2Vcrz
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 6, 2022
മെസ്സിയുടെ ഈ ക്വാളിറ്റി തന്നെയാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. താൻ നേടിയ നേട്ടങ്ങളിൽ അഭിരമിച്ച് ഇരിക്കാതെ കൂടുതൽ നേട്ടങ്ങൾക്കു വേണ്ടി പോരാടുന്ന ലയണൽ മെസ്സിയുടെ ഈ ആറ്റിറ്റ്യൂഡ് തന്നെയാണ് അദ്ദേഹത്തെ ഇപ്പോൾ ലോകത്തിന്റെ ഏറ്റവും നെറുകയിൽ എത്തിച്ചിരിക്കുന്നത്.