ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്ന നിരവധി താരങ്ങളുണ്ട്. ഇവരിൽ പലരും ക്ലബ് തലത്തിൽ തന്നെ നല്ല രീതിയിൽ കളിക്കുന്ന താരങ്ങളാണെങ്കിലും ലോകകപ്പോടെയാണ് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം നേടിയ അർജന്റീനിയൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ആണ് അവരിൽ മുന്നിൽ നിൽക്കുന്നത്.
മികച്ച യുവതാരത്തിനുള്ള അവാർഡ് നേടിയതോടെ അദ്ദേഹത്തിന്റെ വില കുതിച്ചുയരാൻ കാരണമായി. മെക്‌സിക്കോയ്‌ക്കെതിരെ 2-0ന്റെ വിജയത്തിൽ മികച്ചൊരു ഗോൾ നേടാനും താരത്തിന് സാധിച്ചു.ബെൻഫിക്കക്കു വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ താരമാണെങ്കിലും ലോകകപ്പ് വേദിയിലെ മിന്നുന്ന പ്രകടനം എൻസോക്ക് ആവശ്യക്കാർ വർധിക്കാൻ കാരണമായി. എന്നാൽ തന്റെ ട്രാൻസ്ഫറിനെക്കുറിച്ച് വലിയ ഊഹാപോഹങ്ങൾ ഉയരുന്നതിനിടയിൽ ഭാവി നീക്കത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ൻസോ ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു. “എന്റെ ഭാവിയെക്കുറിച്ചോ നിർദ്ദേശങ്ങളെക്കുറിച്ചോ എനിക്കറിയില്ല” ഫിഫ ലോകകപ്പ് 2022 ‘യംഗ് പ്ലെയർ’ അവാർഡ് ജേതാവ് ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“എനിക്ക് വിഷയത്തിലേക്ക് കടക്കാൻ താൽപ്പര്യമില്ല. ഞാൻ ബെൻഫിക്കയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഞങ്ങൾക്ക് വെള്ളിയാഴ്ച ഒരു കളിയുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകൾ അർജന്റീനയിൽ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.21 കാരനായ മിഡ്ഫീൽഡർ നിലവിൽ പോർച്ചുഗലിൽ പ്രൈമിറ ലിഗ ടീമായ ബെൻഫിക്കയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.
Enzo Fernández: “I don't know about my future or proposals, that's what my representative is taking care of” 🚨🔴 #transfers @AlbicelesteTalk
— Fabrizio Romano (@FabrizioRomano) December 26, 2022
“I don't want to get into the subject. I am focused on Benfica, we have a game on Friday”. pic.twitter.com/OkqcxQFCTd
ലോകകപ്പിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരൻ ആയിരുന്നെങ്കിലും പിന്നീട് ടീമിലെ പ്രധാന താരമായി മാറാൻ എൻസോക്ക് കഴിഞ്ഞിരുന്നു.ഇക്കഴിഞ്ഞ സമ്മറിലാണ് എൻസോ ഫെർണാണ്ടസ് അർജന്റീന ക്ലബായ റിവർപ്ലേറ്റിൽ നിന്നും പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലെക്ക് ചേക്കേറുന്നത്. ലീഗിലും ചാമ്പ്യൻസ് ലീഗിലും തകർപ്പൻ പ്രകടനം നടത്തുന്ന ബെൻഫിക്കയുടെ പ്രധാന താരമായി മാറാൻ എൻസോക്ക് കഴിഞ്ഞു.