കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയും നെതർലാന്റ്സും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഈ മത്സരത്തിന് മുന്നേതന്നെ നെതർലാന്റ്സ് പരിശീലകനായ വാൻ ഗാൽ പറഞ്ഞ ചില കാര്യങ്ങൾ വളരെയധികം വാർത്തകളിൽ ഇടം നേടിയിരുന്നു.അർജന്റീന താരങ്ങളോട് ഒട്ടും ബഹുമാനമില്ലാതെയായിരുന്നു ഇദ്ദേഹം സംസാരിച്ചിരുന്നത്.
അതിന്റെ ഫലമായി കൊണ്ട് നിരവധി അനിഷ്ട സംഭവങ്ങൾ മത്സരത്തിനിടെ നടന്നിരുന്നു.ലയണൽ മെസ്സി വാൻ ഗാലിന് മുഖാമുഖമായി നിന്നുകൊണ്ട് സെലിബ്രേഷൻ നടത്തിയിരുന്നു.മാത്രമല്ല മെസ്സി വാൻ ഗാലിനോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു.അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസും വാൻ ഗാലിനോട് വളരെയധികം ദേഷ്യപ്പെട്ടു കൊണ്ടായിരുന്നു സംസാരിച്ചിരുന്നത്.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ എമിലിയാനോ മാർട്ടിനസ് പശ്ചാത്താപം രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് താൻ വാൻ ഗാലിനോട് ദേഷ്യപ്പെട്ടത് കുറച്ച് അധികമായി അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.നെതർലാന്റ്സ് പരിശീലകനോട് താൻ കൂടുതൽ ബഹുമാനം കാണിക്കേണ്ടിയിരുന്നുവെന്നും എമി മാർട്ടിനസ് കൂട്ടിച്ചേർത്തു.ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു അർജന്റീന താരം.
‘നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിന് ശേഷം ഞാൻ ദേഷ്യപ്പെട്ടത് കുറച്ച് അധികമായി പോയി.വാൻ ഗാലിനോട് കുറച്ച് കൂടെ ബഹുമാനം ഞാൻ കാണിക്കണമായിരുന്നു എന്നുള്ളത് ഞാൻ സമ്മതിക്കുന്നു.പക്ഷേ മത്സരത്തിനു മുന്നേ അവർ ഒരുപാട് ഞങ്ങളെക്കുറിച്ച് സംസാരിച്ചു.അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഞങ്ങളുടെ ഉള്ളിലെ കനൽ ജ്വലിപ്പിച്ചു.മത്സരത്തിന് ശേഷം അത് പൊട്ടിത്തെറിക്കുകയാണ് ചെയ്തത് ‘അർജന്റീന ഗോൾകീപ്പർ പറഞ്ഞു.
Emi Martínez: “Maybe I got too hot after the game [Netherlands]. I admit that I should have had more respect for Van Gaal, but before the game they talked too much on their part. His statements fed our flame and in the end we exploded…” @FlorentTorchut 🗣️🇳🇱 pic.twitter.com/MGs8ilh1BI
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 10, 2023
ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ വാൻ ഗാൽ ഹോളണ്ട് പരിശീലക സ്ഥാനം രാജി വെച്ചിരുന്നു.ഇപ്പോൾ അവരുടെ പുതിയ പരിശീലകനായി കൊണ്ട് റൊണാൾഡ് കൂമാൻ എത്തിയിട്ടുണ്ട്.വേൾഡ് കപ്പിൽ ഹോളണ്ടിനെ പരാജയപ്പെടുത്തിയ അർജന്റീനയാണ് പിന്നീട് കിരീടം സ്വന്തമാക്കിയത്.