ലയണൽ മെസ്സിയെ കുറിച്ച് അർജന്റീന പരിശീലകൻ സ്കലോണി; ❝അദ്ദേഹത്തെക്കുറിച്ച് പറയാൻ ഇനി എന്റെ അടുത്ത് വാക്കുകളില്ല❞

ഓരോ അഭിമുഖങ്ങളും പത്രസമ്മേളനങ്ങളും നടത്തുമ്പോഴും അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനിക്ക് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ നേരിടേണ്ടി വരിക ലയണൽ മെസ്സിയെ കുറിച്ച് ആയിരിക്കും.മെസ്സിയെക്കുറിച്ച് അറിയാനാണ് എപ്പോഴും ആരാധകരും മാധ്യമപ്രവർത്തകരും ആഗ്രഹിക്കാറുള്ളത്. ഒട്ടേറെ തവണ ലയണൽ സ്കലോണി മെസ്സിയെക്കുറിച്ച് സംസാരിക്കുകയും വാഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

ലയണൽ മെസ്സിയുടെ എക്കാലത്തെയും വലിയ സ്വപ്നമായ അർജന്റീനയുടെ ദേശീയ ടീമിനൊപ്പമുള്ള ഒരു കിരീടം യാഥാർത്ഥ്യമാക്കിയത് ലയണൽ സ്കലോണിയുടെ മികവ് കൂടി ഉള്ളതുകൊണ്ടാണ്.അർജന്റീനയുടെ ഈ മാറ്റങ്ങൾക്കുള്ള ക്രെഡിറ്റ് എല്ലാം മെസ്സി ഈയിടെ തന്റെ പരിശീലകനെ നൽകുകയും ചെയ്തിരുന്നു. അതായത് ഈ രണ്ടു പേരും പരസ്പരം വളരെയധികം ബഹുമാനം വെച്ചു പുലർത്തുന്ന വ്യക്തികളാണ്.

പുതുതായി നൽകിയ അഭിമുഖത്തിൽ ഒരിക്കൽ കൂടി മെസ്സിയെക്കുറിച്ച് സ്‌കലോനിയോട് ചോദിക്കപ്പെട്ടിരുന്നു. ലയണൽ മെസ്സിയെക്കുറിച്ച് പറയാൻ ഇനി തന്റെ കൈകളിൽ വാക്കുകളില്ല എന്നാണ് ഇതിന് മറുപടിയായി കൊണ്ട് സ്കലോനി പറഞ്ഞിട്ടുള്ളത്. മെസ്സി ടീമിൽ ഉള്ളത് തന്നെ ഒരു വലിയ സന്തോഷമാണെന്നും അർജന്റീന പരിശീലകൻ കൂട്ടിച്ചേർത്തു.

‘എന്താണ് ഇനി മെസ്സിയെക്കുറിച്ച് പറയേണ്ടത് എന്നുള്ള കാര്യം എനിക്കറിയില്ല. അദ്ദേഹത്തെ വിവരിക്കാൻ എന്റെ കൈകളിൽ ഇനി വാക്കുകൾ അവശേഷിക്കുന്നില്ല. മെസ്സി സ്വന്തമാക്കിയതെല്ലാം അതുല്യമായ കാര്യങ്ങളാണ്. അദ്ദേഹം ടീമിനൊപ്പം ഉള്ളത് തന്നെ വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. അദ്ദേഹത്തോട് എനിക്ക് നന്ദി മാത്രമേയുള്ളൂ. ഫുട്ബോളിനെ ലഭിച്ച അമൂല്യമായ നിധിയാണ് മെസ്സി. അതിനെ അങ്ങനെ പരിപാലിച്ചുകൊണ്ട് നിലനിർത്തിക്കൊണ്ടു പോകേണ്ടതുണ്ട് ‘ അർജന്റീന പരിശീലകൻ പറഞ്ഞു.

തീർച്ചയായും അർജന്റീനയുടെ നായകനും പരിശീലകനും മുന്നിൽ ഇനി വലിയ ഒരു കടമ്പയുണ്ട്.വരുന്ന ഖത്തർ വേൾഡ് കപ്പിൽ വലിയ പ്രതീക്ഷകളാണ് അർജന്റീന വെച്ച് പുലർത്തുന്നത്. ആ പ്രതീക്ഷകളുടെ ഭാരം ഏറ്റവും കൂടുതൽ ഉള്ളത് മെസ്സിയിലും സ്‌കലോനിയിലുമാണ്.

Rate this post
Lionel Messi