ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ആദ്യ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.2021-22 ലും 2022-23 ലും തുടർച്ചയായി രണ്ട് സീസണുകളിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കിരീടം നേടാനുള്ള ഒരുക്കത്തിലാണ്.
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ഈ കുതിപ്പിന് പിന്നിൽ സെർബിയൻ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിക് ആണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 50 ഐഎസ്എൽ മത്സരങ്ങളിൽ 27ലും ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്. അതിനാൽ, ഐഎസ്എൽ ചരിത്രത്തിലെ അവരുടെ മൊത്തം വിജയങ്ങളിൽ 48% സെർബിയന്റെ കീഴിലാണ് വരുന്നത്.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ അദ്ദേഹത്തിന്റെ സ്വാധീനം അവിശ്വസനീയമാണ്. ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലീഗിലെ കൂടുതൽ സ്ഥിരതയുള്ള ടീമുകളിലൊന്നായി മാറിയിരിക്കുന്നു.കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മൂന്ന് തവണ അടുത്ത് എത്തിയെങ്കിലും ഐഎസ്എൽ കപ്പും ഷീൽഡും നേടിയിട്ടില്ല.
“ഐഎസ്എല്ലിലെ എല്ലാവരുടെയും ആഗ്രഹം ട്രോഫി നേടണമെന്നാണ്. നമ്മൾ അതിനെക്കുറിച്ച് സ്വപ്നം കാണുന്നു, ഞങ്ങൾ അത് ആഗ്രഹിക്കുന്നു, അതിനായി കഠിനാധ്വാനം ചെയ്യുന്നു ,ആരാധകർ ഞങ്ങൾക്ക് വലിയ പ്രചോദനം നൽകുന്ന ഒന്നാണ്.ആരാധകരുടെ ആ സൈന്യം എല്ലാ സീസണിലും കിരീടം അർഹിക്കുന്നുണ്ട് ” ഇവാൻ പറഞ്ഞു.”ആ ലക്ഷ്യത്തിലെത്താൻ മികച്ച രീതിയിൽ പ്രവർത്തിക്കുകയും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുകയും വേണം.ഞങ്ങളുടെ സ്റ്റേഡിയത്തിൽ ആ വികാരം അനുഭവിക്കാൻ ഞാൻ എല്ലാം നൽകും,അത് കൊച്ചിയിൽ അനുഭവിക്കാൻ. അതിനായി എന്തും ചെയ്യുന്നതിനാൽ ആ ദിവസം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” കിരീടം നേടുന്നതിനെക്കുറിച്ച് ഇവാൻ പറഞ്ഞു.
That 𝐖𝐢𝐧𝐧𝐢𝐧𝐠 𝐓𝐨𝐮𝐜𝐡 from @Milos! 🦁⚽
— Kerala Blasters FC (@KeralaBlasters) November 26, 2023
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnvjll#KBFC #KeralaBlasters pic.twitter.com/W4MFGvALx3
“ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ത്യയിലെ മറ്റേതു സ്റ്റേഡിയത്തിൽ പോയാലും ഇത്തരമൊരു അന്തരീക്ഷമില്ല. കൊച്ചിയിലെ അന്തരീക്ഷം വളരെ സ്പെഷ്യലാണ്. ഞങ്ങൾക്കത് വിലമതിക്കാനാകാത്തതാണ്. കൊച്ചിയിൽ കളിക്കുന്ന ഓരോ മത്സരത്തിലും അവരുടെ പിന്തുണ ഞങ്ങൾക്ക് കരുത്താണ്. അവർ പിന്തുണക്കുമ്പോൾ ഞങ്ങൾക്ക് പറന്നുയരാനാകും. ഫുട്ബാളിൽ സമ്മർദ്ധമല്ല, സന്തോഷമാണുള്ളത്. ഈ ആരാധകർക്ക് മുന്നിൽ കളിക്കാനാകുന്നതിൽ ഞങ്ങൾക്ക് അഭിമാനം തോന്നും. അവരുടെ പിന്തുണയിൽ ഞങ്ങൾ കരുത്തരാണെന്ന് തോന്നും” പരിശീലകൻ കൂട്ടിച്ചേർത്തു.