ഐ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ഗോകുലം കേരള. ഇന്ന് കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻ എസ് സി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോകുലത്തെ കീഴടക്കിയത്.ഇഞ്ചുറി ടൈമിൽ ഡേവിഡ് ലാൽലൻസംഗ നേടിയ ഗോളാണ് മൊഹമ്മദൻസിന് വിജയം നേടിക്കൊടുത്തത്.
രണ്ടു ഗോളിന് പിന്നിട്ട നിന്ന ഗോകുലം തിരിച്ചടിച്ച് മത്സരം സമനിലയിൽ ആക്കിയെങ്കിലും അവസാന നിമിഷത്തെ ഗോൾ കൊൽക്കത്തൻ ക്ലബിന് വിജയം നേടികൊടുത്തു. മത്സരത്തിന്റെ 16 ആം മിനുട്ടിൽ എഡ്ഡി ഹെർണാണ്ടസ് നേടിയ ഗോളിൽ മൊഹമ്മദൻ ലീഡ് നേടി. 23 ആം മിനുട്ടിൽ നേടിയ ഗോളോടെ അലക്സിസ് ഗോമസ് മൊഹമ്മദന്സിന്റെ ലീഡ് ഇരട്ടയാക്കി.
എന്നാൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നൗഫലിലൂടെ ഗോകുലം മത്സരത്തിലേക്ക് തിരിച്ചുവന്നു. 65 ആം മിനുട്ടിൽ നിധിൻ കൃഷ്ണ ഗോകുലത്തിന്റെ സമനില ഗോൾ നേടി. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ഡേവിഡ് ലാൽലൻസംഗ മൊഹമ്മദിനായി ഗോൾ നേടി വിജയം നേടിക്കൊടുത്തത്.
🎥 | WATCH : Gokulam Kerala FC’s Noufal PN with a beautiful solo goal. 🚀 #IndianFootball pic.twitter.com/DpKONruqt6
— 90ndstoppage (@90ndstoppage) March 3, 2024
17 മത്സരങ്ങളിൽ നിന്നും 38 പോയിന്റുമായി മൊഹമ്മദൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. 16 കളികളിൽ നിന്നും 33 പോയിന്റ് നേടിയ ശ്രീനിധി ഡെക്കാൻ രണ്ടാം സ്ഥാനത്തും 18 മത്സരങ്ങളിൽ നിന്നും 32 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥനത്തുമാണ്.