ആഴ്ചകൾ നീണ്ട ആശയക്കുഴപ്പത്തിന് ശേഷം ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന സന്തോഷ വാർത്തയെത്തി.അടുത്ത സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രൊമോഷനും റെലഗേഷനും ഉണ്ടാകുമെമെന്ന് റിപ്പോർട്ട്. ഇത് ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ ആവേശകരമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.
ഐ-ലീഗ് പ്രതിനിധികളുമായും ഐ-ലീഗ് ക്ലബുകളുടെ പ്രതിനിധികളുമായി ഫിഫയിലെയും എഎഫ്സിയിലെയും പ്രതിനിധകൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇനി ഐ എസ് എൽ ക്ലോസ്ഡ് ലീഗായി തുടരാൻ പറ്റില്ല എന്ന് ഫിഫയും എ എഫ് സിയും പറഞ്ഞതായാണ് വിവരങ്ങൾ. വരും സീസണിൽ ഐ ലീഗിൽ നിന്ന് ഐ എസ് എല്ലിലെക്ക് പ്രൊമോഷനും തിരികെ ഐ എസ് എല്ലിൽ നിന്ന് ഐ ലീഗിലേക്ക് റിലഗേഷനും ഉണ്ടാകും. ഇത് ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ ആവേശകരമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.
അടുത്ത ഐ ലീഗ് സീസൺ മുതൽ ലീഗ് ചാമ്പ്യന്മാർക്ക് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ ലഭിക്കും. അടുത്ത സീസൺ (2022-23ൽ) ഐ ലീഗ് ചാമ്പ്യന്മാരാകുന്ന ക്ലബുകൾ ഫ്രാഞ്ചൈസി തുക നൽകാതെ തന്നെ ഐ എസ് എല്ലിലേക്ക് എത്തും. റിലഗേഷൻ ഈ സീസണിൽ ആരംഭിക്കും എന്നാണ് പറയുന്നത്. എ ഐ എഫ് എഫ് 2024-25 സീസൺ മുതൽ റിലഗേഷൻ ആരംഭിക്കാൻ അയിരുന്നു പ്ലാൻ ഇട്ടത്. എന്നാൽ ആ പദ്ധതി നേരത്തെ ആകും എന്നാണ് സൂചന.
Massive news for #IndianFootball! Had a super impressive meeting with the representatives of @FIFAcom & @theafcdotcom today. The promotion-relegation process has now been officially confirmed from this season in @ILeagueOfficial & @IndSuperLeague! Super happy, excited & relieved. pic.twitter.com/R6dnNs4ihV
— Dipak Kumar Singh (@dipaklamb) June 23, 2022
2019-ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സജ്ജമാക്കിയ റോഡ്-മാപ്പ് അനുസരിച്ച് 2022-23 ഐ-ലീഗ് സീസണിലെ ലീഗിലെ ചാമ്പ്യന്മാർ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ നേടും എന്നതായിരുന്നു.കഴിഞ്ഞ സീസണിന്റെ അവസാനം വരെ നിയമവുമായി ബന്ധപ്പെട്ട് യാതൊരു ആശയവിനിമയവും ഇല്ലാതിരുന്നതിനെ തുടർന്ന് ഐ-ലീഗ് ക്ലബ്ബുകൾ AIFF, AFC എന്നിവയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിന് കാരണം.