ഇങ്ങോട്ട് ബഹുമാനമില്ലെങ്കിൽ അങ്ങോട്ടുമുണ്ടാവില്ല, ലയണൽ മെസ്സിയുടെ പുതിയ വേർഷൻ തനിക്കിഷ്ടമായെന്ന് ലിസാൻഡ്രോ മാർട്ടിനസ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് നിരവധി സംഭവ വികാസങ്ങളാൽ സമ്പുഷ്ടമായിരുന്നു.അർജന്റീനയെ സംബന്ധിച്ചിടത്തോളം ഓരോ മത്സരവും ഫൈനൽ എന്ന രൂപയാണ് അതിജീവിച്ചു കൊണ്ടാണ് അവർ കിരീടത്തിലേക്ക് എത്തിയിരുന്നത്.അതുകൊണ്ടുതന്നെ ഓരോ മത്സരത്തിലും അവർ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.അതിന്റെ തീവ്രത ഓരോ മത്സരത്തിലും കാണാൻ കഴിയുമായിരുന്നു.

ഹോളണ്ടിനെതിരെയുള്ള മത്സരം വിവാദങ്ങളാൽ സമ്പുഷ്ടമായിരുന്നു.മത്സരത്തിന് മുന്നേ തന്നെ അർജന്റീന താരങ്ങളെ അപമാനിക്കുന്ന രീതിയിൽ ഹോളണ്ട് സംസാരിച്ചിരുന്നു.പൊതുവേ മിതഭാഷിയായ ലയണൽ മെസ്സി പോലും അന്ന് പൊട്ടിത്തെറിക്കുന്നത് ആയിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.ഹോളണ്ട് പരിശീലകനായ വാൻ ഗാലിനോട് ലയണൽ മെസ്സി കയർത്തിരുന്നു.

അവരുടെ മറ്റൊരു സൂപ്പർതാരമായ വെഗോസ്റ്റിനോട് മെസ്സി ദേഷ്യപ്പെടുകയും ചെയ്തിരുന്നു.പതിവിൽ കാണാത്ത ഒരു മെസ്സിയെയായിരുന്നു അന്ന് കാണാൻ കഴിഞ്ഞിരുന്നത്.ലയണൽ മെസ്സിയുടെ ആ പുതിയ വേർഷനെ തനിക്ക് ഇഷ്ടമായി എന്നുള്ള കാര്യം അർജന്റീനയുടെ ഡിഫൻഡർ ആയ ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞിട്ടുണ്ട്.കളത്തിൽ എപ്പോഴും അഗ്രസീവായി കളിക്കുന്ന താരമാണ് ലിസാൻഡ്രോ.അദ്ദേഹം മെസ്സിയുടെ അഗ്രസീവ്നെസ്സ് ഇഷ്ടപ്പെട്ടതിൽ അത്ഭുതമൊന്നുമില്ല.

‘ഹോളണ്ടിനെതിരെയുള്ള മത്സരത്തിൽ ലയണൽ മെസ്സി തന്നെ ദേഷ്യം പ്രകടിപ്പിച്ച രീതിയൊക്കെ എനിക്ക് ഇഷ്ടമായിരുന്നു.മെസ്സിയുടെ മറ്റൊരു വേർഷനെയാണ് നാം അവിടെ കണ്ടത്.മെസ്സി എപ്പോഴും എതിരാളികളെ ബഹുമാനിക്കാറുണ്ട്.പക്ഷേ ആ ബഹുമാനം തിരിച്ച് ലഭിച്ചില്ലെങ്കിൽ മെസ്സിയിൽ നിന്നും നിങ്ങൾ ബഹുമാനം പ്രതീക്ഷിക്കരുത്.ആ മത്സരത്തിലെ മെസ്സിയെ ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.ലയണൽ മെസ്സിയെ തടയാൻ അന്ന് അവർ വളരെയധികം പാടുപെട്ടു ‘ലിസാൻഡ്രോ പറഞ്ഞു.

ആ മത്സരത്തിലെ വിവാദങ്ങൾ പിന്നീട് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തു.പക്ഷേ അതൊന്നും അർജന്റീനയെ ബാധിച്ചിരുന്നില്ല.പിന്നീട് ക്രൊയേഷ്യയെയും ഫ്രാൻസിനെയും പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിടുകയായിരുന്നു.

2.5/5 - (15 votes)
Lionel Messi