ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച ന്യൂ കാസിലിനെതിരെ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. ഓഗസ്റ്റിൽ ബ്രെന്റ്‌ഫോർഡിനെതിരെയുള്ള നാണംകെട്ട 4-0 തോൽവിക്ക് ശേഷം റൊണാൾഡോയ്ക്ക് തന്റെ ആദ്യ പ്രീമിയർ ലീഗ് തുടക്കം മത്സരത്തിൽ ലഭിക്കുകയും ചെയ്തു. എന്നാൽ 37 കാരന് ലഭിച്ച അവസരം മുതൽക്കാൻ സാധിച്ചില്ല.
മത്സരത്തിന്റെ 72 ആം മിനുട്ടിൽ പരിശീലകൻ ടെൻ ഹാഗ് റൊണാൾഡോയെ പിൻവലിക്കുകയും ചെയ്തു.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് തലകുലുക്കി ഫീൽഡിന് പുറത്തേക്ക് പോകുമ്പോൾ ഡച്ച് പരിശീലകന്റെ തീരുമാനത്തോടുള്ള നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. റൊണാൾഡോ നടന്നു പോകുമ്പോൾ യുണൈറ്റഡ് ബോസ് ടെൻ ഹാഗ് പുറത്ത് തട്ടിയെങ്കിലും പോർച്ചുഗീസ് താരം തീരുമാനത്തിൽ താൻ അസന്തുഷ്ടനാണെന്ന് കാണിക്കുന്നത് തുടർന്നു.ഡഗൗട്ടിൽ ഇരുന്നു തല കുലുക്കി കൊണ്ടിരുന്നു.റൊണാൾഡോയുടെ പ്രതിഷേധത്തിൽ തനിക്ക് പ്രശ്‌നമില്ലെന്ന് എറിക് ടെൻ ഹാഗ് അഭിപ്രായപ്പെട്ടു.
” റൊണാൾഡോ മാത്രമല്ല ഒരു കളിക്കാരനും സബ്സ്റ്റിറ്റൂട്ട് ചെയ്യുമ്പോൾ സന്തോഷിക്കുകയില്ല എന്ന് ഞാൻ കരുതുന്നു”ടോട്ടൻഹാമിന്റെ ഓൾഡ് ട്രാഫോർഡിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായുള്ള മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ടെൻ ഹാഗ് പറഞ്ഞു.” ഇതൊരു സാധാരണ കാര്യമായതിനാൽ അതിൽ ഒരു പ്രശ്നവുമില്ല.തീർച്ചയായും ടീമിൽ തുടരണമെന്നും ഒരു ഗോൾ നേടണമെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്” ടെൻ ഹാഗ് കൂട്ടിച്ചേർത്തു. റൊണാൾഡോയെ പിൻവലിക്കാനുള്ള തീരുമാനത്തെ ചില യുണൈറ്റഡ് ആരാധകർ ചോദ്യം ചെയ്തു.അദ്ദേഹത്തിന്റെ പകരക്കാരനായ മാർക്കസ് റാഷ്‌ഫോർഡ് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഒരു മികച്ച ഗോൾ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.
🗣️ "No player is happy when they come off, especially not Ronaldo…"
— Sky Sports Premier League (@SkySportsPL) October 18, 2022
Manchester United boss Erik ten Hag on Cristiano Ronaldo's reaction to being substituted against Newcastle 🔴⤵️pic.twitter.com/HkNd8FOnno
ഗോളുകൾ നേടാൻ സാധിക്കാത്തത് യുണൈറ്റഡിന് പലപ്പോഴും വിനയാകുന്നത്.ഒമ്പത് ലീഗ് മത്സരങ്ങൾക്ക് ശേഷം യുണൈറ്റഡ് 13 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. അതിൽ മൂന്ന് ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എത്തിഹാദ് സ്റ്റേഡിയത്തിൽ 6-3 ന് പരാജയപ്പെട്ടപ്പോൾ നേടിയതാണ്.ന്യൂകാസിലുമായുള്ള സമനിലയ്ക്ക് ശേഷം സംസാരിച്ച ടെൻ ഹാഗ് തന്റെ ടീം ഉടൻ സ്‌കോർ ചെയ്യാൻ തുടങ്ങുമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് തറപ്പിച്ചു പറഞ്ഞു. മുന്നേറ്റ നിരയിൽ താരങ്ങളുടെ മോശം പ്രകടനം തന്നെയാണ് ഇതിനു കാരണം. ജനുവരിയിൽ മികച്ചൊരു സ്‌ട്രൈക്കറെ ഓൾഡ് ട്രാഫൊഡിൽ എത്തിച്ചില്ലെങ്കിൽ യുണൈറ്റഡിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കുനന്തിൽ അർത്ഥമുണ്ടാകില്ല.