റോബർട്ടോ മാൻസിനി ഇറ്റലിയുടെ പരിശീലക സ്ഥാനത്ത് നിന്ന് രണ്ട് തവണ സ്ഥാനമൊഴിയാൻ ആലോചിച്ചിരുന്നുവെങ്കിലും തുടരാൻ തീരുമാനിച്ചതിന് ശേഷം ഫിഫ ലോകകപ്പ് തന്റെ രാജ്യത്തിനൊപ്പം നേടാനുള്ള തീരുമാനത്തിലാണ്.
കൃത്യം ഒരു വർഷം മുമ്പ് 57 കാരൻ ഇറ്റലിയെ യുവേഫ യൂറോ വിജയത്തിലേക്ക് നയിചെങ്കിലും നോർത്ത് മാസിഡോണിയയുമായുള്ള ഷോക്ക് പ്ലേ ഓഫ് തോൽവിയെത്തുടർന്ന് ഖത്തർ 2022-ലേക്കുള്ള യോഗ്യത നഷ്ടമായി.2018-ൽ റഷ്യയിൽ എത്തുന്നതിൽ പരാജയപ്പെട്ടതിനാൽ നാല് തവണ ജേതാക്കളായ ഇറ്റലിക്ക് നഷ്ടപ്പെടുന്നത് തുടർച്ചയായ രണ്ടാം ലോകകപ്പാണ്.
നിരാശാജനകമായ യോഗ്യതാ കാമ്പെയ്ൻ ഉണ്ടായിരുന്നിട്ടും ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിന മാൻസിനിയെ പരിശീലക റോളിൽ നിലനിർത്തി.നോർത്ത് മാസിഡോണിയയുമായുള്ള തോൽവിക്ക് ശേഷവും എട്ട് മാസങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ടിനെ യൂറോ ഫൈനലിൽ തോൽപ്പിച്ചതിന് ശേഷവും താൻ പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതായി മാൻസിനി പറഞ്ഞു.
ലോകകപ്പ് പ്രതാപത്തിലേക്കുള്ള ഇറ്റലിയുടെ അടുത്ത അവസരത്തിനായി കാനഡയും മെക്സിക്കോയും യുഎസ്എയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 വരെ കാത്തിരിക്കേണ്ടിവരും.ആയ ലോകകപ്പിൽ 32 നു പകരം 48 ടീമുകൾ പങ്കെടുക്കും. “ഞാൻ മാനേജർ ആയതിനു ശേഷം രണ്ടു ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. യൂറോ കപ്പും ലോകകപ്പും നേടുക. ഒരു വർഷം മുൻപ് കിരീടം എന്റെ കയ്യിൽ വെച്ച് ഞാൻ പറഞ്ഞു അടുത്ത കിരീടത്തിനായി ഞാൻ പോകുന്നു. ഖത്തർ ലോകകപ്പിനെ കുറിച്ചാണ് ഞാൻ ചിന്തിച്ചതെങ്കിലും അതിപ്പോഴില്ല. എന്നാൽ ഞങ്ങൾ ഒരെണ്ണം വിജയിക്കുമെന്ന് ഞാൻ തുടർന്നും ചിന്തിക്കും.” മാൻസിനി പറഞ്ഞു.