❝ഒരു വലിയ ആലിംഗനം അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു❞:ലയണൽ മെസ്സി |Lionel Messi

16 വർഷത്തത്തെ യൂറോപ്യൻ ജീവിതത്തിനു ശേഷം ഉറുഗ്വേൻ സ്‌ട്രൈക്കർ ലൂയി സുവാരസ് ജന്മനാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡുമായുള്ള കരാർ അവസാനിച്ച 35 കാരൻ ബാല്യകാല ക്ലബായ നാഷനലിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

പെനറോളിനൊപ്പം ഉറുഗ്വേ ഫുട്‌ബോളിലെ രണ്ട് ഭീമന്മാരിൽ ഒരാളായ നാഷനലിനൊപ്പമാന് സുവാരസ് തന്റെ കരിയർ ആരംഭിച്ചത്. ഞായറാഴ്ച അദ്ദേഹത്തെ എസ്റ്റാഡിയോ ഗ്രാൻ പാർക്ക് സെൻട്രലിൽ ക്ലബ് അവതരിപ്പിച്ചു. ആയിരകണക്കിന് പേരാണ് സൂപ്പർ താരത്തെ കാണാൻ എത്തിയത്.സുവാരസിന് ഏറ്റവും അടുത്ത സുഹൃത്തായ ലയണൽ മെസ്സി ഒരു സന്ദേശം അയച്ചു.“ഹലോ ഗോർഡോ! നിങ്ങൾക്ക് ഒരു വലിയ ആലിംഗനം അയയ്ക്കാൻ ഞാൻ ആഗ്രഹിച്ചു. ഈ പുതിയ ഘട്ടത്തിൽ എല്ലാ ആശംസകളും നേരുന്നു.നാഷനലിൽ നിങ്ങളുടെ വീട്ടിൽ, നിങ്ങളുടെ രാജ്യത്ത്, വളരെക്കാലത്തിനുശേഷം അവിടെ ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് എനിക്കറിയാം. ലോകകപ്പിനായി തയ്യാറെടുക്കണം കാരണം അത് അടുത്തിരിക്കുകയാണ്” മെസ്സി പറഞ്ഞു.

“ഇനി ഞാൻ നാഷനലിനെ പിന്തുടരേണ്ടി വരും… ന്യൂവെലിന്റെ ആരാധകർക്ക് നാഷനലുമായി നല്ല ഓർമ്മകളില്ല.എല്ലാ ആശംസകളും നേരുന്നു, ഞങ്ങൾ ഉടൻ തന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നു” മെസ്സി കൂട്ടിച്ചേർത്തു.1988-ലെ കോപ്പ ലിബർട്ടഡോർസ് ഫൈനൽ തന്റെ പ്രിയപ്പെട്ട ന്യൂവെൽസ് ഓൾഡ് ബോയ്‌സ് നാഷനലിനോട് 3-1 ന് തോറ്റതിനെക്കുറിച്ചും മെസ്സി പരാമർശിച്ചു.

ലയണൽ മെസ്സിയും ലൂയിസ് സുവാരസും ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ച കാലം മുതൽ സുഹൃത്തുക്കളാണ്.നെയ്മർ ജൂനിയറിനൊപ്പം ചേർന്ന് യൂറോപ്പിലുടനീളമുള്ള പ്രതിരോധത്തെ ഭയപ്പെടുത്തുന്ന ശക്തമായ ഫ്രണ്ട് ത്രീ രൂപീകരിച്ചു.2017ൽ നെയ്മർ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് (പിഎസ്ജി) പോയതിനുശേഷവും മെസ്സിയും സുവാരസും ബാഴ്‌സലോണയ്‌ക്കൊപ്പം ലാലിഗയിൽ ആധിപത്യം പുലർത്തി. 2020ൽ സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോയപ്പോൾ മെസ്സി 2021ൽ പിഎസ്ജിയിലേക്ക് മാറി.

Rate this post
Lionel MessiLuis Suarez