ഇന്ത്യൻ സൂപ്പർ ലീഗിൽ കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാലിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് യുവ ഗോൾകീപ്പർ സച്ചിൻ സുരേഷ്. ഗോൾ വലക്ക് മുന്നിലുള്ള തന്റെ അസാധാരണമായ പ്രകടനത്തിലൂടെ ഈസ്റ്റ് ബംഗാളിനെതിരെ സുരേഷ് തുല്യമായി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.
മത്സരത്തിന്റെ തീക്ഷ്ണമായ നിമിഷത്തിൽ ക്ലീറ്റൺ സിൽവയുടെ പെനാൽറ്റി രണ്ടു തവണ രക്ഷിച്ചു. പെനാൽറ്റി സേവ് കൂടാതെ കളിയിലുടനീളം സുരേഷ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു.അദ്ദേഹം മൂന്ന് നിർണായക സേവുകൾ നടത്തി. താരത്തിന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെയാണ് കടന്നു പോവുന്നത്.സിൽവയുടെ പെനാൽറ്റി സേവിലൂടെ, ഐഎസ്എൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് കളികളിൽ പെനാൽറ്റി സേവ് ചെയ്യുന്ന ആദ്യ ഗോൾകീപ്പറായി മലയാളി തരാം മാറി.ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ വിജയത്തോടെ മഞ്ഞപ്പട 6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.
“പോയിന്റ് ടേബിളിൽ മുകളിൽ നിൽക്കുന്നതിലും ആ മനോഭാവത്തോടെ മത്സരം പൂർത്തിയാക്കുന്നതിലും ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.കുറച്ച് അവധി ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ജോലി തുടരും.അതിനാൽ, ടീമിനും ആരാധകർക്കും വേണ്ടി ഞാൻ വളരെ സന്തുഷ്ടനാണ്, ഞങ്ങൾ മികച്ച പ്രകടം തുടരും,” സച്ചിൻ പറഞ്ഞു.
.@Sachinsuresh01 𝐢𝐬 𝐨𝐧 𝐭𝐨𝐩 𝐨𝐟 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝! 💯#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #SachinSuresh #ISLPOTM pic.twitter.com/tvWFD22uCc
— Indian Super League (@IndSuperLeague) November 4, 2023
മത്സരത്തിന്റെ 85-ാം മിനിറ്റിൽ സിൽവയുടെ പെനാൽറ്റി വലതുവശത്ത് ഡൈവിംഗ് നടത്തി സുരേഷ് രക്ഷപ്പെടുത്തി.യുവ ഷോട്ട്-സ്റ്റോപ്പർ തന്റെ ചടുലതയും സംയമനവും സാങ്കേതികതയും കാണിച്ചു.മിനിറ്റുകൾക്ക് ശേഷം ദിമിത്രി ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി ടീമിന്റെ വിജയം ഉറപ്പിച്ചു.“ പെനാൽറ്റി തടുക്കാൻ ഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു,ഭാഗ്യവും കുറച്ച് കഴിവും ഉണ്ടായിരുന്നു. അത്രമാത്രം,” സച്ചിൻ സുരേഷ് പറഞ്ഞു.
"I was confident that I would save" 🧤@KeralaBlasters' ⭐ @Sachinsuresh01 shares his thoughts after winning the 3️⃣ points in #Kolkata 🔥#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters | @JioCinema @Sports18 pic.twitter.com/00jZzepslL
— Indian Super League (@IndSuperLeague) November 5, 2023