കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരായ ലീഗ് 1 മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും LOSC ലില്ലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ 20 മിനിറ്റിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം സമ്മർദത്തിന് വഴങ്ങാതെ മൂന്ന് ഗോളുകൾ നേടി തിരിച്ചടിച്ച് ലില്ലെ മത്സരത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. മത്സരത്തിൽ ബഫോഡെ ഡയാക്കിറ്റെ, ജോനാഥൻ ഡേവിഡ്, ജോനാഥൻ ബംബ എന്നിവരാണ് ലില്ലിനായി ഗോളുകൾ നേടിയത്. എന്നാൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലയണൽ മെസ്സി നേരിട്ടുള്ള ഫ്രീകിക്ക് ഗോളിലൂടെ പിഎസ്ജിയുടെ വിജയം ഉറപ്പിച്ചു.
പിഎസ്‌ജിക്കെതിരെ സാധ്യമായ ഒരു ജയം ലില്ലിക്ക് ലീഗ് 1 പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ അവസരം നൽകിയിരുന്നു.എന്നാൽ തോൽവിയോടെ അവർക്ക് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് തുടരേണ്ടി വന്നു. 24 മത്സരങ്ങളിൽ നിന്ന് 12 വിജയങ്ങളുമായി 41 പോയിന്റാണ് ലില്ലിക്ക് ഇപ്പോൾ ഉള്ളത്. പിഎസ്ജിക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ലില്ലെ കോച്ച് പൗലോ ഫൊൻസെക്ക മത്സരത്തിന്റെ ഭൂരിഭാഗവും ആധിപത്യം പുലർത്തിയെങ്കിലും തോൽവിയുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി.
പിഎസ്ജിക്കെതിരായ മത്സരത്തിൽ ഭൂരിഭാഗവും തങ്ങളാണ് ആധിപത്യം പുലർത്തിയതെന്നും ലയണൽ മെസ്സിയുടെയും കൈലിയൻ എംബാപ്പെയുടെയും സാന്നിധ്യമാണ് മത്സരത്തിൽ പിഎസ്ജിക്ക് മുൻതൂക്കം നൽകിയതെന്നും പൗലോ ഫോൺസെക്ക പറഞ്ഞു. “ഞങ്ങൾ മുഴുവൻ കളിയിലും ആധിപത്യം പുലർത്തി, ഞങ്ങൾക്ക് അവസരങ്ങളുണ്ടായിരുന്നു, ഞങ്ങൾ ഞങ്ങളുടെ ഗെയിം കളിച്ചു, ഗെയിം ജയിക്കാൻ ഞങ്ങൾ എല്ലാം ചെയ്തു, പക്ഷേ വ്യത്യാസം മെസ്സിയും എംബാപ്പയും ആയിരുന്നു,” ലില്ലെ കോച്ച് പൗലോ ഫോൺസെക്ക പറഞ്ഞു. ലയണൽ മെസ്സിയുടെ ഇഞ്ചുറി ടൈം ഗോളിനെക്കുറിച്ചും പൗലോ ഫോൺസെക സംസാരിച്ചു.
Fonseca (Lille Coach ) on Messi🗣️: “The free kick? He is the best at this and I was not surprised he scored.” pic.twitter.com/eLlOlzSZBg
— FCB Albiceleste (@FCBAlbiceleste) February 19, 2023
“ഫ്രീ കിക്ക്? ലിയോ മെസ്സി ആണ് ഇതിൽ ഏറ്റവും മികച്ചത്, അവൻ സ്കോർ ചെയ്തതിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല,” മെസ്സിയുടെ ഫ്രീ കിക്ക് ഗോളിനെക്കുറിച്ച് ലില്ലെ കോച്ച് പറഞ്ഞു. കളിയുടെ അവസാന നിമിഷം ഇങ്ങനെ ഒരു ഗോൾ വഴങ്ങിയതിൽ അത്ഭുതപ്പെടാനില്ല എന്ന് എതിർ ടീമിന്റെ പരിശീലകൻ പോലും പറയുമ്പോൾ, അത് ലയണൽ മെസ്സി എത്ര നല്ല കളിക്കാരനാണെന്ന് വീണ്ടും വീണ്ടും കാണിക്കുന്നു.