ബാഴ്‌സലോണയിൽ നെയ്മറിനൊപ്പം കൂടുതൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു : ലയണൽ മെസ്സി |Lionel Messi

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും ബ്രസീലിയൻ സൂപ്പർ താരം നെയ്മറും തമ്മിലുള്ള സൗഹൃദം ഫുട്ബോൾ ലോകത്ത് തന്നെ അപൂർവമായി കാണാൻ സാധിക്കുന്ന ഒന്നാണ്.ഇരുവരും തമ്മിലുള്ള പരസ്പരധാരണയും ഒത്തിണക്കവുമൊക്കെ ഒട്ടേറെ തവണ ലോക ഫുട്ബോളിനെ ഞെട്ടിച്ചിട്ടുണ്ട്. ഇരുവരും ചേർന്നു കൊണ്ട് എഫ്സി ബാഴ്സലോണയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു.

മൈതാനത്തും പുറത്തും അകത്തും ഇരുവരും മികച്ച ബന്ധമാണ് പുലർത്തുന്നത്. ഇരുവരും നേരത്തെ ബാഴ്‌സലോണയ്‌ക്കായി ഒരുമിച്ച് കളിച്ചിരുന്നുവെങ്കിലും നെയ്മർ 2018 ൽ കറ്റാലൻ ജയന്റ്‌സ് വിട്ടു.ബാഴ്‌സലോണയിൽ നാല് സീസണുകൾ ചെലവഴിച്ചതിന് ശേഷം, നെയ്മർ 222 മില്യൺ യൂറോയുടെ റെക്കോർഡ് ട്രാൻസ്ഫർ ഫീസിന് പിഎസ്ജിയിൽ ചേർന്നു.മെസ്സി ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയതോടെ ഈ കൂട്ടുകെട്ടിനെ വീണ്ടും കാണാനുള്ള ഭാഗ്യം ഫുട്ബോൾ ആരാധകർക്ക് ലഭിച്ചു. ഈ സീസണിൽ ഏവരുടെയും മനംമയക്കുന്ന പ്രകടനമാണ് രണ്ട് താരങ്ങളും പുറത്തെടുക്കുന്നത്. ഫ്രഞ്ച് ഭീമൻമാരിലേക്ക് മെസ്സി ചേരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് നെയ്‌മറായിരുന്നു.

ലയണൽ മെസ്സി നെയ്മർ ജൂനിയറുമായുള്ള സൗഹൃദം തുറന്നു പറയുകയും ബ്രസീലിയൻ താരത്തെ തനിക്ക് മനസ്സുകൊണ്ട് അറിയാമെന്ന് പറഞ്ഞു.”ഞാനും നെയ്മറും പരസ്പരം മനസ്സുകൊണ്ട് അറിയുന്നു, ഞങ്ങൾ ബാഴ്സലോണയിൽ ഒരുപാട് സമയം ചിലവഴിച്ചു,ഇനിയും കൂടുതൽ കാലം ബാഴ്സയിൽ രണ്ടുപേർക്കും ആസ്വദിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ലൈഫ് ഞങ്ങളെ പാരീസിലാണ് പിന്നീട് ഒരുമിപ്പിച്ചത്”മെസ്സി TUDN മെക്സിക്കോയോട് പറഞ്ഞു.

പിഎസ്ജിയിൽ തന്റെ നല്ല സുഹൃത്തായ നെയ്മറിനൊപ്പം കളിക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് 35 കാരനായ താരം പറഞ്ഞു.“ഞങ്ങൾ ഒരുമിച്ചിരിക്കുന്നതിൽ സന്തോഷമുണ്ട്. അവനോടൊപ്പം കളിക്കാനും എല്ലാ ദിവസവും അവനോടൊപ്പം ആയിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post
Lionel MessiNeymar jr