അർജന്റൈൻ ലീഗിലെ അവസാന റൗണ്ട് പോരാട്ടങ്ങൾ ഇന്നലെയായിരുന്നു അവസാനിച്ചിരുന്നത്. ആവേശകരമായ പോരാട്ടത്തിനോടുവിൽ രണ്ടാം സ്ഥാനക്കാരായ റേസിംഗ് ക്ലബ്ബിനെ പിന്തള്ളിക്കൊണ്ട് ബൊക്ക ജൂനിയേഴ്സ് കിരീടം നേടിയിരുന്നു.ക്ലബ്ബിന്റെ ചരിത്രത്തിലെ 73ആം കിരീടമായിരുന്നു ഇവർ സ്വന്തമാക്കിയിരുന്നത്.
ബൊക്ക ജൂനിയേഴ്സിന് വേണ്ടി ഒരു യുവ താരം ഈ സീസണിൽ മിന്നും പ്രകടനം നടത്തിയിരുന്നു.ലൂക്ക ലങ്കോനി എന്ന 20 വയസ്സുകാരനായിരുന്നു ആരാധകരുടെ മനം കവർന്നിരുന്നത്. ഈ സീസണിൽ 18 മത്സരങ്ങൾ കളിച്ച ലൂക്ക ആറ് ഗോളുകളും ഒരു അസിസ്റ്റും കരസ്ഥമാക്കിയിരുന്നു.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ ലൂക്കയോട് ഐഡോൾ അഥവാ ആരാധനാപാത്രം ആരാണെന്ന് ചോദിച്ചിരുന്നു. ഏതൊരു അർജന്റൈൻ യുവതാരത്തെ പോലെ മെസ്സിയുടെ പേര് തന്നെയാണ് ലൂക്കയും പറഞ്ഞിട്ടുള്ളത്.മത്സരശേഷം അദ്ദേഹം സംസാരിച്ചത് ഇങ്ങനെയാണ്.
‘ എന്റെ ഐഡോൾ ലയണൽ മെസ്സി തന്നെയാണ്. ഞാൻ എപ്പോഴും മെസ്സിയുടെ പ്രകടനങ്ങൾ വീക്ഷിക്കാറുണ്ട്.അദ്ദേഹത്തിൽ നിന്നും എന്താണ് എനിക്ക് പഠിക്കാനുള്ളത് എന്നുള്ളത് കൃത്യമായി എനിക്കറിയില്ല. പക്ഷേ ഞാൻ എപ്പോഴും അദ്ദേഹത്തെ കണ്ടുകൊണ്ടേയിരിക്കും ‘ ഇതാണ് ലൂക്കാ പറഞ്ഞിട്ടുള്ളത്.
Luca Langoni: “Who is my idol? Messi, I’m always watching Messi. I don’t know what I will learn from him, but I’m watching him all the time.” @TNTSportsAR 🇦🇷 pic.twitter.com/P9gkXulVRt
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 23, 2022
തീർച്ചയായും അർജന്റീനയിൽ വളർന്നുവരുന്ന ഓരോ യുവ താരങ്ങളും ലയണൽ മെസ്സിയെ കണ്ടു കൊണ്ടാണ് വളരുന്നത്.ഭൂരിഭാഗം പേരുടെയും മാതൃക പുരുഷൻ ലയണൽ മെസ്സി തന്നെയാണ്. തീർച്ചയായും എല്ലാ അർത്ഥത്തിലും ലയണൽ മെസ്സിയെ പിൻപറ്റുന്ന ഒരുപാട് വ്യക്തികൾ നമ്മുടെ ചുറ്റിലുമുണ്ട്.