2023ലെ എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. ഗ്രൂപ്പ് ബിയിൽ തുടർച്ചയായി രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ഇന്ത്യ പൂജ്യം പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്. ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യ സിറിയയെ നേരിടും. ഗോൾ കണ്ടെത്താതെ തുടർച്ചയായി രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ബ്ലൂ ടൈഗേഴ്സിന് തങ്ങളുടെ ടൂർണമെന്റ് പ്രതീക്ഷകൾ നിലനിർത്താൻ ഒരു വിജയം അനിവാര്യമാണ്.
അടുത്ത റൗണ്ടിലേക്ക് മുന്നേറുന്നതിന് ഇന്ത്യക്ക് വലിയ വിജയം ഉറപ്പാക്കുന്നതോടൊപ്പം മറ്റു ഗ്രൂപ്പിലെ ടീമുകളുടെ ഫലങ്ങളും ആശ്രയിക്കേണ്ടി വരും.പരിചയസമ്പന്നനായ കോച്ച് ഹെക്ടർ കുപ്പറിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കരുത്തരായ സിറിയയെ മറികടക്കാൻ ഇന്ത്യക്ക് വിയർപ്പൊഴുക്കേണ്ടി വരും.ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഉയർന്ന റാങ്കിലുള്ള ടീമാണ് സിറിയ.നോക്ക് ഔട്ടിലേക്ക് കടക്കാൻ നേരിയ സാധ്യത ഇപ്പോഴും ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം. അടുത്ത മത്സരത്തിൽ സിറിയയെ പരാജയപെടുത്തിയാൽ ഇന്ത്യക്ക് മൂന്നാം സ്ഥാനത്തേക്ക് ഉയരനായി സാധിക്കും.ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും.
അതിൽ ഉൾപ്പെടാൻ ഇന്ത്യക്ക് സാധിച്ചാൽ റൗണ്ടിലേക്ക് മുന്നേറാം.സിറിയക്കും ഇന്ത്യയ്ക്കും എതിരെ നേടിയ വിജയത്തോടെ ആറ് പോയിന്റുമായി ലോക 25ാം നമ്പർ ഓസ്ട്രേലിയയാണ് പട്ടികയിൽ മുന്നിൽ. വ്യാഴാഴ്ച ഇന്ത്യയെ 3-0ന് തോൽപ്പിച്ച ഉസ്ബെക്കിസ്ഥാൻ നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ്. രണ്ടാം റൗണ്ട് മത്സരങ്ങൾക്കുശേഷം ഗ്രൂപ്പിൽ മൂന്നാമത് സിറിയയാണ്, ഒരു പോയിന്റാണ് അവർക്കുള്ളത്.AFC ഏഷ്യൻ കപ്പ് 2023-ന്റെ നിയമങ്ങൾ അനുസരിച്ച് ആറ് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകൾ 16-ാം റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുന്നു.
ഈ 12 ടീമുകൾക്ക് പുറമേ ആറ് ഗ്രൂപ്പുകളിൽ നിന്നും ആദ്യ നാല് മൂന്നാം സ്ഥാനക്കാരായ ടീമുകൾ അവസാന 16 ലെ അവസാന നാല് സ്ഥാനങ്ങൾ സ്വന്തമാക്കും. അതിനാൽ ഇന്ത്യയ്ക്ക് അവസാന 16-ലേക്ക് യോഗ്യത നേടാനുള്ള സാധ്യതയുണ്ട്.മറ്റ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ടീമുകൾ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സാദ്ധ്യതകൾ.
Small chance. Big hope. ✨
— Khel Now (@KhelNow) January 22, 2024
The Blue Tigers 🇮🇳 will face Syria 🇸🇾 tomorrow with hope of winning & staying among the top ranked 3rd placed teams 👀
Go for it India!! 🥺#IndianFootball #BlueTigers #AFCAsianCup2023 #AFCAsianCup pic.twitter.com/EOcyeLkcMI
ആദ്യം ഇന്ത്യ സിറിയയെ പരാജയപ്പെടുത്തണംഅതിനുശേഷം ചൈന ഖത്തറിനോട് പരാജയപ്പെടണം. മാത്രമല്ല തജിക്കിസ്ഥാനും ലെബനനും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിൽ ഒരു റിസൾട്ട് ഉണ്ടാവുകയും വേണം. അതായത് സമനില പാടില്ല.ഹോങ്കോങ്ങും ഫലസ്തീനും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിൽ സമനില പിറക്കണം. ഇൻഡോനേഷ്യയും വിയറ്റ്നാമും അവരവരുടെ മത്സരങ്ങളിൽ പരാജയപ്പെടണം. ബഹ്റൈൻ,മലേഷ്യ എന്നിവരും തോൽക്കണം. ഒമാനും കിർഗിസ്ഥാനും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിക്കുകയും വേണം. ഇങ്ങനെയെല്ലാം നടന്നാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പിന്റെ അവസാന പതിനാറിലേക്ക് കടക്കാം.