‘അർജന്റീനിയൻ മാലാഖ’ : എയ്ഞ്ചൽ ഡി മരിയ ഫൈനലിൽ സ്കോർ ചെയ്താൽ അർജന്റീനക്ക് കിരീടമുറപ്പ് |Angel Di Maria
ഫ്രാൻസിനെതിരായ ഫിഫ ലോകകപ്പ് ഫൈനലിൽ തന്റെ ടീമിനായി രണ്ടാം ഗോൾ നേടിയതോടെ അർജന്റീനയ്ക്ക് വേണ്ടി വലിയ മത്സരങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ.അർജന്റീനയ്ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടക്കമിടാതിരുന്ന ഡി മരിയയ്ക്ക് യുവന്റസ് മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസിന് പകരമായി ഫൈനലിൽ ആദ്യ ഇലവനിൽ പരിശീലകൻ സ്കെളൊന്നും സ്ഥാനം കൊടുത്തു.
ലയണൽ മെസ്സിക്കും ജൂലിയൻ അൽവാരസിനുമൊപ്പം ഡി മരിയയും മുന്നേറ്റ നിരയിൽ അണിനിരുന്നു. സാധാരണ വലതു വിങ്ങിൽ കളിക്കുന്ന ഡി മരിയയെ ഫൈനലി സ്കെലോണി ഇടതു വിങ്ങിലാണ് ഉപയോഗിച്ചത്. കളിയുടെ തുടക്കം മുതൽ തന്നെ വേഗതയാർന്ന നീക്കത്തിലൂടെ ഡി മരിയ ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. 23 ആം മിനുട്ടിൽ ലയണൽ മെസ്സി നേടിയ ആദ്യ ഗോളിന് വഴിവെച്ചത് ഡി മരിയയുടെ ഒരു മുന്നേറ്റമായിരുന്നു.36-ാം മിനിറ്റിൽ ക്ലിനിക്കൽ ഫിനിഷിലൂടെ ഡി മരിയ ദക്ഷിണ അമേരിക്കൻ വമ്പൻമാരുടെ ലീഡ് ഇരട്ടിയാക്കി.
അതൊരു മികച്ച ടീം ഗോളായിരുന്നു.മുപ്പത്തിയാറാം മിനുറ്റിൽ മോളിനയിൽ നിന്നും മാക് അലിസ്റ്റർ വഴി മെസ്സിയിലെത്തിയ പന്തിനെ മെസ്സി അൽവാരെസിനു മറിച്ചു നൽകി -ഒട്ടും ലാഗ് ചെയ്യിക്കാതെ അൽവാരെസ് ആ പന്ത് മുന്നോട്ട് കുതിച്ച മാക് അലിസ്റ്ററിലേക്ക് നീട്ടി നൽകി ,ഇടതു വിങ്ങിലൂടെ പാഞ്ഞടുത്ത ഡിമരിയയിലെത്തിയ പന്ത് പിന്നെ കാണുന്നത് ഫ്രഞ്ച് ഗോൾപോസ്റ്റിന്റെ ഇടതുമൂലയിൽ . വാട്ട് എ ഗോൾ .വാട്ട് എ ഫിനിഷ് ..ഒരു സുന്ദരമായ ടീം ഗോളിനെ അതിന്റെ പൂർണതയിലേക്ക് എത്തിച്ചതിന്റെ ശേഷം ആനന്ദക്കണ്ണീരിൽ മുങ്ങി ഏഞ്ചൽ ഡി മരിയ..ഫിഫ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി ഇത് ജർമ്മൻ ഇതിഹാസ മിഡ്ഫീൽഡർ മെസ്യൂട്ട് ഓസിൽ ട്വിറ്ററിൽ പ്രശംസിച്ചു.
കോപ്പ അമേരിക്ക 2021 ഫൈനലിൽ ബ്രസീലിനെതിരെയും ഫിനാലിസിമ ഇറ്റലിക്കെതിരെയും നേടിയതിനാൽ അർജന്റീനയ്ക്ക് വേണ്ടിയുള്ള ഫൈനലിൽ ഡി മരിയയുടെ മൂന്നാമത്തെ ഗോളായിരുന്നു ഇത്.വ്യക്തമായ ആധിപത്യം നേടിക്കൊടുത്ത മരിയ 64ആം മിനുറ്റിൽ സബ്സ്റ്റിട്യൂട് ചെയ്യപ്പെട്ടു . ശേഷം ഒരുപാട് നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു ലുസൈൽ സ്റ്റേഡിയം .2-2 സ്‌കോറിൽ കളിയവസാനിച്ചു .3-3 സ്കോറിന്റെ എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ട് ഔട്ട് ലോകകിരീടം അർജന്റീനക്ക് നൽകി. ഫൈനലുകളിലും വലിയ മത്സരങ്ങളിലുമെല്ലാം എന്നും ഡി മരിയ അർജന്റീനയുടെ രക്ഷകനും നിർണായക താരവുമായിട്ടുണ്ട്. പലപ്പോഴും ലയണൽ മെസ്സിക്കൊപ്പം അർജന്റീനയുടെ വിജയാനകളിൽ കുടി മരിയക്ക് വലിയൊരു പങ്കുണ്ട്. എതിർ കുറ്റവും മെസ്സിയെ കൂടുതലായി ശ്രദ്ധിക്കുമ്പോൾ ആ സ്പേസ് ഉപയോഗിച് ഡി മരിയ നടത്തുന്ന മുന്നേറ്റങ്ങൾ അർജന്റീനക്ക് വളരെയേറെ ഗുണം ചെയ്യാറുണ്ട്.
Angel Di Maria is a big game player 💥 pic.twitter.com/S4kh7Jvynv
— GOAL (@goal) December 19, 2022
കഴിഞ്ഞ വർഷത്തെ കോപ്പയ്‌ക്ക് മുമ്പ്, അർജന്റീനയുടെ ഏറ്റവും വലിയ വിജയം 2008 ഒളിമ്പിക്‌സിലായിരുന്നു.ഫൈനലിൽ നൈജീരിയയെ 1-0ന് തോൽപ്പിച്ചാണ് അർജന്റീന സ്വർണം നേടിയത്.ബ്രസീലിനെതിരെ പ്രതിരോധ നിരയെ മറികടന്ന് ഒരു കൂൾ ഫിനിഷിലൂടെ കീപ്പറുടെ തലക്ക് മുകളിലൂടെ ഡി മരിയ പന്ത് വലയിലേക്കെത്തിച്ചു. 2014-ൽ ബ്രസീൽ ലോകകപ്പ് നേടുന്നതിന് എത്രത്തോളം അടുത്തെത്തിയെന്ന് അർജന്റീനയ്ക്ക് ഖേദത്തോടെ തിരിഞ്ഞുനോക്കാം.ഡി മരിയ പരിക്കേറ്റ് പുറത്തായത് അർജന്റീനക്ക് വലിയ തിരിച്ചടിയാണ് നൽകിയത്.ആ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ ടീം സ്വിറ്റ്സർലൻഡിനെ മറികടന്നു. അധിക സമയത്തിന്റെ അവസാനത്തിൽ, ഡി മരിയ ഗെയിമിലെ ഏക ഗോൾ നേടിയത്.
ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരെ അര്ജന്റീന ഹിഗ്വെയ്ൻ നേടിയ ഏക ഗോളിൽ വിജയിച്ചെങ്കിലും പരുക്കിനെ തുടർന്ന് ഡി മാറിയ പുറത്ത് പോയി . അദ്ദേഹത്തിന്റെ ലോകകപ്പ് അവസാനിച്ചു.അതോടെ അർജന്റീനയുടെ ആക്രമണ വീര്യവും കുറഞ്ഞു പോയി. ഡി മരിയ കളം വിട്ടതിന് ശേഷം അർജന്റീനക്ക് വേൾഡ് കപ്പിൽ ഗോൾ നേടാൻ സാധിച്ചില്ല.2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഫ്രാൻസിനോട് തോറ്റ മത്സരത്തിൽ ഡി മരിയ മികച്ചൊരു ഗോൾ നേടിയിരുന്നു.2019 കോപ്പ അമേരിക്കയിൽ അർജന്റീനക്ക് വേണ്ടി ഇടത് വിംഗിൽ മരിയക്ക് വേണ്ട മികവ് പുറത്തെടുക്കാനായില്ല.ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചതായി കാണപ്പെട്ടു, പ്രത്യേകിച്ചും ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ആദ്യ രണ്ട് റൗണ്ടുകളിൽ നിന്ന് പുറത്താവുകയും ചെയ്തപ്പോൾ.
2005—Di María and Messi win the U20 World Cup
— B/R Football (@brfootball) December 18, 2022
2008—Win Olympic gold (Messi assists Di María winner)
2014—Lose in the World Cup final to Germany
2021—Win the Copa América on a Di María goal
2022—Both score in the World Cup final
Together 🤗 pic.twitter.com/g77NHwBQPI
എന്നാൽ പരിശീലകൻ സ്കലോനി ഡി മരിയയിൽ വിശ്വാസം അർപ്പിക്കുകയും താരത്തെ ടീമിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു.മെസ്സിയുടെയും സെന്റർ ഫോർവേഡ് ലൗട്ടാരോ മാർട്ടിനെസിന്റെയും കൂടെ ഡി മരിയ ഒരു മികച്ച കൂട്ട്കെട്ട് ഉണ്ടാക്കിയെടുക്കകായും ചെയ്തു.2021 കോപ്പ അമേരിക്കയിലെ ഡി മരിയയുടെ വിജയഗോൾ ഡി മരിയയെ ഒരു ദേശീയ ഹീറോയാക്കി മാറ്റുകയും ചെയ്തു.ജൂണിൽ വെംബ്ലിയിൽ ഇറ്റലിയെ 3-0 ന് കീഴടക്കിയപ്പോളും താരം മിന്നുന്ന പ്രകടനം പുറത്തെടുത്തു.പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ പരിക്കേറ്റ ഡി മരിയ പിന്നീട് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ എട്ടു മിനുട്ട് മാത്രമാണ് കളിച്ചത്. സെമി ഫൈനലിൽ താരത്തിന് കളിക്കാൻ കഴിയുമായിരുന്നെങ്കിലും സ്‌കലോണി തന്റെ തന്ത്രങ്ങളുടെ ഭാഗമായി ഡി മരിയയെ ബെഞ്ചിലിരുത്തി.
ക്രൊയേഷ്യക്കെതിരെ അർജന്റീന ലീഡ് നേടി മത്സരം തങ്ങളുടെ വരുതിയിൽ വന്നതോടെ താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ കൂടുതൽ സാഹസത്തിനു മുതിരേണ്ടെന്നു കരുതി ഡി മരിയയെ മത്സരത്തിനു പിന്നെ ഇറക്കിയില്ല. ഫൈനലിനായി ഡി മരിയയെ കാത്തു വെക്കുക കൂടിയാണ് സ്‌കലോണി ചെയ്‌തത്. തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച ഡി മരിയ അർജന്റീനയെ ലോക്കപ്പ് വിജയിക്കുന്നതിൽ നിർണായക സംഭാവന നൽകുകയും ചെയ്തു.
Argentina don't win the 2022 World Cup without Angel Di Maria 💙🇦🇷 pic.twitter.com/bXgvFqiInz
— ESPN FC (@ESPNFC) December 18, 2022
34 കാരനായ ഡി മരിയ ദേശീയ ടീമിനായി 129 തവണ കളിക്കുകയും 28 ഗോളുകൾ നേടുകയും ചെയ്തു.2008 സെപ്റ്റംബറിൽ ഡി മരിയ അർജന്റീനയ്‌ക്കായി അരങ്ങേറ്റം കുറിച്ച ഡി മരിയ രണ്ട് വർഷത്തിന് ശേഷം അർജന്റീനയുടെ ലോകകപ്പ് കാമ്പെയ്‌നിന്റെ പ്രധാന ഭാഗമായി മാറി.അർജന്റീനക്കാരൻ ഇതിനകം മൂന്ന് ഫിഫ ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്, കൂടാതെ FIFA ലോകകപ്പ് 2022 ടൂർണമെന്റിലെ അദ്ദേഹത്തിന്റെ നാലാമത്തെയും അവസാനത്തേതുമായിരിക്കും. അർജന്റീനയ്‌ക്കൊപ്പം അണ്ടർ 20 ലോകകപ്പും ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്.