ഈ വർഷം ഫ്രാൻസിലെ പാരിസിൽ വച്ച് നടക്കുന്ന സമ്മർ ഒളിമ്പിക്സിൽ ഫുട്ബോൾ ഇനത്തിൽ യോഗ്യത നേടാൻ മത്സരിക്കുകയാണ് അർജന്റീനയും ബ്രസീലും ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ ശക്തികൾ. ഫൈനൽ റൗണ്ടിലേക്ക് കടന്ന നാല് ലാറ്റിനമേരിക്കൻ ടീമുകളിൽ നിന്നും മുൻനിരസ്ഥാനങ്ങളിൽ എത്തുന്ന രണ്ട് ടീമുകൾക്കാണ് ഇത്തവണ പാരിസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിന് ലാറ്റിൻ അമേരിക്കയിൽ നിന്നും യോഗ്യത ലഭിക്കുന്നത്.
പരാഗ്വയും വെനീസ്വെലയും അർജന്റീനയും ബ്രസീലും ഉൾപ്പെട്ട ഫൈനൽ റൗണ്ടിൽ കടന്ന നാല് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ നിന്നും രണ്ടു ടീമുകൾക്ക് മാത്രമാണ് ഇത്തവണ ഒളിമ്പിക്സിന് യോഗ്യത ലഭിക്കുക, നിലവിൽ ഗ്രൂപ്പ് റൗണ്ടിൽ മൂന്നിൽ രണ്ട് മത്സരങ്ങളും എല്ലാ ടീമുകളും കളിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ അർജന്റീനയും ബ്രസീലും ഒരുമിച്ച് ഒളിമ്പിക്സിന് യോഗ്യത നേടുകയില്ല എന്നതാണ് മറ്റൊരു വസ്തുത.
🚨🇦🇷 If Argentina BEATS BRAZIL on Sunday, we WILL QUALIFY for Paris 2024 Olympics
— Vamos Argentina (@ArgentinaENFan) February 9, 2024
⚠️ Any other result leaves us OUT. pic.twitter.com/S1x4QoJBnd
ഇന്ന് നടന്ന ഒളിമ്പിക്സ് യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ ബ്രസീൽ വിജയം നേടിയപ്പോൾ അവസാന നിമിഷം നേടുന്ന ഗോളിലാണ് അർജന്റീന പരാഗ്വയുമായി നീണ്ടുനിന്ന ആറു ഗോളുകൾ പിറന്ന മൂന്നു ഗോളുകളുടെ ത്രില്ലർ സമനില മത്സരത്തിന് കലാശം കുറിച്ചത്. ഇന്നത്തെ മത്സരത്തിൽ അർജന്റീന സമനില വഴങ്ങിയതോടെ അവസാന മത്സരം നിർണായകം ആയിരിക്കുകയാണ്.
ഗ്രൂപ്പ് റൗണ്ടിൽ നടക്കുന്ന അവസാന മത്സരങ്ങളിൽ ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളിൽ നിന്നും 4 പോയന്റുകൾ സ്വന്തമാക്കി ഒന്നാം സ്ഥാനത്തുള്ള പരാഗ്വ ഗ്രൂപ്പിൽ വെറും ഒരു പോയിന്റ് മാത്രം സ്വന്തമാക്കിയ വെനിസ്വേലയെയാണ് നേരിടുന്നത്. ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഒന്നാം സ്ഥാനക്കാരായി പരാഗ്വക്ക് യോഗ്യത നേടാനാവും. എന്നാൽ വെനിസ്വേല വിജയിച്ചാൽ മറ്റു ടീമുകളുടെയും ഗോളുകളുടെയും ഫലങ്ങൾ കൂടി ആശ്രയിച്ചായിരിക്കും യോഗത്തിൽ ലഭിച്ച ടീമുകളെ ഉറപ്പിക്കാനാവൂ.
🚨Brazil will face Argentina in the final match of Olympic qualifiers.
— Brasil Football 🇧🇷 (@BrasilEdition) February 9, 2024
Everything on the line on Sunday. pic.twitter.com/ONLZU4CQGn
അതേസമയം ആരാധകർ കാത്തിരുന്ന അർജന്റീന vs ബ്രസീൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ ഒളിമ്പിക്സിന് യോഗ്യത ഉറപ്പിക്കാനാവും എന്നത് വസ്തുതയാണ്, സമനില ആയാൽ പോലും രണ്ട് പോയന്റ് നേടിയ അർജന്റീനയേക്കാൾ ഒരു പോയന്റ് കൂടുതൽ ഇതിനകം സ്വന്തമാക്കിയ ബ്രസീലിന് ഒളിമ്പിക്സ് യോഗ്യത ഉറപ്പിക്കാനാവും എന്നത് ബ്രസീലിന് അനുകൂലമായ കാര്യമാണ്. എന്തായാലും ബ്രസീലിനെ തോൽപ്പിച്ചാൽ മാത്രമേ അർജന്റീനക്ക് യോഗ്യത ഉറപ്പിക്കാനാവൂ, മറിച്ചാണെങ്കിൽ ബ്രസീൽ യോഗ്യത നേടും. ഇതോടെ ഇത്തവണ ഒളിമ്പിക്സ് ഫുട്ബോളിന് അർജന്റീനയോ അല്ലെങ്കിൽ ബ്രസീലോ ഒരൊറ്റ ടീം മാത്രമേ യോഗ്യത നേടൂ എന്നുറപ്പായി.