ഖത്തറിൽ കിരീടമല്ലാതെ എന്ത് നേടിയാലും അത് ബ്രസീലിന്റെ പരാജയമായി കണക്കാക്കുമെന്ന് ബ്രസീലിയൻ ഇതിഹാസം കഫു.17 കളികളിൽ തോൽവിയറിയാതെ 14 ജയവും മൂന്ന് സമനിലയും നേടി സൗത്ത് അമേരിക്കൻ ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് ടിറ്റേയുടെ ടീം ലോകക്കപ്പിലേക്ക് എത്തുന്നത്.
അഞ്ചു തവണ വേൾഡ് കപ്പ് ജേതാക്കളായ ബ്രസീലിനെയാണ് ഡിസംബർ ലോകകപ്പിന്റെ ഫേവറിറ്റുകളായി പലരും തിരഞ്ഞെടുത്തത്.സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവരോടൊപ്പമാണ് ബ്രസീലിന്റെ സ്ഥാനം. ടൂർണമെന്റ് വിജയിച്ച 2002 ന് ശേഷം സെലെക്കാവോ ലോകകപ്പ് ഫൈനലിൽ ഇടം നേടിയിട്ടില്ല, അവസാന നാല് വേൾഡ് കപ്പും യൂറോപ്യൻ ടീമുകളാണ് നേടിയത്.
തുടർച്ചയായി മൂന്ന് ഫൈനലുകളിൽ കളിച്ച ഒരേയൊരു താരമാണ് കഫു . 1994 ലും 2002 ലും കിരീടം നേടുകയും 1998 ൽ ഫൈനലിൽ പരാജയപ്പെടുകയും ചെയ്തു.ബ്രസീലിന് ആറാം ലോകകപ്പ് നേടാനുള്ള ശെരിയായ സമയമാണിതെന്നും കഫ പറഞ്ഞു.“എല്ലാ ടൂർണമെന്റുകളും ബ്രസീൽ വിജയിക്കാനുള്ള സമ്മർദ്ദത്തിലാണ്. മഹത്തായ ചരിത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ”കഫു ബിബിസി സ്പോർട്ടിനോട് പറഞ്ഞു.“ലോകകപ്പിൽ മാത്രമല്ല, എല്ലാ മത്സരങ്ങളിലും വിജയിക്കാനുള്ള സമ്മർദ്ദം എപ്പോഴും ഉണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
“നമുക്ക് വിജയിക്കാനുള്ള സമയമാണിത്. ലോകകപ്പ് നേടിയില്ലെങ്കിൽ അത് പരാജയമാകുമെന്ന് വ്യക്തമാണ്. ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ” കഫ പറഞ്ഞു. ബ്രസീലിനു വേണ്ടി കഫ 142 മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്.