റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടിയെ ബ്രസീലിന്റെ പുതിയ പരിശീലകനായി നിയമിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുന്ന ഏറ്റവും പുതിയ ബ്രസീലിയൻ താരമായി റിവാൾഡോ മാറിയിരിക്കുകയാണ്.ആൻസലോട്ടിയുമായി ബ്രസീൽ കരാറിൽ ഏർപ്പെടണമെന്ന് റിവാൾഡോ ഫെഡറേഷനോട് അഭ്യർത്ഥിച്ചു.
2022 ലോകകപ്പിന് ശേഷം പുറത്തായ ടിറ്റെയുടെ പകരക്കാരനായി നോട്ടമിട്ടത് ആൻസലോട്ടിയെയാണെന്ന് ബ്രസീലിയൻ എഫ്എ പല തവണ പറഞ്ഞിട്ടുണ്ട്.2023-ൽ ബർസിൽ റമോൺ മെനെസെസിനെ ഇടക്കാല ചുമതല ഏൽപ്പിച്ചു.2023/24 സീസണിന്റെ അവസാനം വരെ റയൽ മാഡ്രിഡിനൊപ്പം തുടരാൻ ആൻസെലോട്ടി തീരുമാനിക്കുകയും ചെയ്തു.മാഡ്രിഡിലെ തന്റെ കരാർ പൂർത്തിയാക്കാനും 2022/23 കാമ്പെയ്നിലെ നിരാശാജനകമായ അവസാനത്തിൽ നിന്ന് തിരിച്ചുവരാനും അൻസെലോട്ടി തീരുമാനിച്ചു.
“ആൻസലോട്ടി ബ്രസീലിലേക്ക്? അത് ചരിത്രമാകും. അദ്ദേഹം ഞങ്ങളുടെ ആദ്യത്തെ വിദേശ പരിശീലകനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, 2026 ൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പം ലോക ചാമ്പ്യന്മാരാകും റിവാൾഡോ അഭിപ്രായപ്പെട്ടു. കാർലോ ആൻസലോട്ടി അടുത്ത ബ്രസീൽ പരിശീലകനായി എത്തുന്നതിനെ പിന്തുണച്ച് സൂപ്പർ താരം നെയ്മറും രംഗത്ത് വന്നിരുന്നു. “ഒരു വിദേശ പരിശീലകനെ ലഭിക്കാനുള്ള അവസരമാണ് ഞങ്ങൾക്ക് കൈവന്നിരിക്കുന്നത്. ക്ലബ് ഫുട്ബോളിൽ എല്ലാം നേടി നേടിയ പരിശീലകനാണ് കാർലോ ആൻസലോട്ടി. ബ്രസീൽ കോച്ച് എന്ന നിലയിൽ അദ്ദേഹം ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പകർന്ന് നൽകുമെന്ന് എനിക്ക് ഉറപ്പാണ്.” നെയ്മർ പറഞ്ഞു.
🇧🇷🗣 Rivaldo: Ancelotti to Brazil? It will be historic. I hope he will be our first foreign coach and we will be world champions with him in 2026.” pic.twitter.com/8scRCpnkFC
— Madrid Xtra (@MadridXtra) June 24, 2023
1997 നും 2002 നും ഇടയിൽ ബാഴ്സലോണയ്ക്കായി കളിച്ച റിവാൾഡോ (2002) ലോകകപ്പ് ഉയർത്തിയ ബ്രസീൽ ടീമിൽ ഉണ്ടായിരുന്നു.ആ വിജയം കഴിഞ്ഞ് രണ്ടു പതിറ്റണ്ടായിരിക്കുകയാണ്.ജപ്പാനിലെ നിസാൻ സ്റ്റേഡിയത്തിൽ ട്രോഫി നേടിയ ശേഷം ബ്രസീൽ നാലു തവണ ക്വാർട്ടർ ഫൈനലിൽ പുറത്തായി.2014-ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ അവർ നാലാമതായി ഫിനിഷ് ചെയ്തു, ഇത് സമീപകാല ചരിത്രത്തിലെ മത്സരത്തിലെ അവരുടെ ഏറ്റവും നാണംകെട്ട പ്രകടനമായിരുന്നു.
Rivaldo on Carlo Ancelotti taking Brazil national team job
— Football España (@footballespana_) June 24, 2023
"It will be historic to have our first foreign coach, and although I don't agree with the decision, I hope Ancelotti becomes our first foreign coach and to be world champion in 2026." pic.twitter.com/AqfBIhWVWG
ടൂർണമെന്റിന് മുമ്പ്, ബ്രസീൽ ഒരു ലോകകപ്പിൽ രണ്ടിൽ കൂടുതൽ ഗോളുകൾക്ക് (1998 ഫൈനലിൽ ഫ്രാൻസിനെതിരെ 3-0 തോൽവി) മാത്രമേ തോറ്റിട്ടുള്ളൂ.2014-ൽ, ജർമ്മനിക്കെതിരായ സെമിഫൈനലിൽ 7-1 ന് തോൽക്കുകയും മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫിൽ നെതർലൻഡ്സ് 3-0 ന് പരാജയപ്പെടുത്തി.