❝മെസ്സി 50 ഗോളുകൾ നേടിയില്ലെങ്കിൽ ആളുകൾ അതിനെക്കുറിച്ച് സംസാരിക്കും❞ |Lionel Messi

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ ലയണൽ മെസ്സിയാണെന്ന് ആൻഡർ ഹെരേര തറപ്പിച്ചു പറഞ്ഞു. ഒരു സീസണിൽ 50 ഗോളുകൾ നേടിയില്ലെങ്കിൽ അർജന്റീനിയൻ താരം വിമർശിക്കപ്പെടുമെന്ന് സ്പാനിഷ് താരം പറഞ്ഞു.

ലയണൽ മെസ്സി കഴിഞ്ഞ വര്ഷം ബാഴ്‌സലോണയിൽ നിന്ന് പാർക് ഡെസ് പ്രിൻസസിലേക്ക് മാറി. ഫ്രഞ്ച് ടോപ്പ് ഫ്ലൈറ്റിലെ വിജയത്തോടെ തന്റെ ട്രോഫി കാബിനിൽ മറ്റൊരു ആഭ്യന്തര കിരീടം ചേർത്തു.എന്നാൽ ക്യാമ്പ് നൗവിലെ തന്റെ സാധാരണ ഫ്രീ-സ്കോറിംഗ് പ്രകടനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 37 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ മാത്രം പോസ്‌റ്റ് ചെയ്‌ത 35-കാരൻ ഗോളുകൾ കണ്ടെത്താൻ പാടുപെട്ടു.

“ആരാധകർ ഓരോ സീസണിലും 50 ഗോളുകൾ മെസ്സിയിൽ നിന്നും ആഗ്രഹിക്കുന്നു . അദ്ദേഹം സ്കോർ ചെയ്തില്ലെങ്കിൽ ആളുകൾ സംസാരിക്കും.ലീഗ് 1 ലെ എക്കാലത്തെയും റെക്കോർഡ് ലിയോയ്‌ക്കുണ്ടെന്ന കാര്യം നാം മറക്കരുത്.കഴിഞ്ഞ സീസണിൽ ലിയോയുടെ 10 ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി .10 ഗോളുകൾ കൂടി നേടിയിരുന്നെങ്കിൽ, അത് ലിയോയെ സംബന്ധിച്ചിടത്തോളം വളരെ നല്ല സീസണായിരുന്നു” ആൻഡർ ഹെരേര പറഞ്ഞു.

‘എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ചർച്ചകളൊന്നുമില്ലാതെ മെസ്സി എക്കാലത്തെയും മികച്ചവനാണ്. പൂർണ്ണ വിനയത്തോടെ ആളുകൾക്കൊപ്പം എപ്പോഴും പുഞ്ചിരിയോടെ തന്റെ ദൈനംദിന ജീവിതം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് ഇപ്പോൾ ഞാൻ അദ്ദേഹത്തെ കൂടുതൽ അഭിനന്ദിക്കുന്നു. ലയണൽ മെസ്സിയിൽ നിന്നും ഒരു പാട് ഗുണങ്ങൾ എംബപ്പേക്ക് ലഭിക്കും ,ഫ്രഞ്ച് താരത്തിന് എവിടെയാണോ പന്ത് വേണ്ടത് അവിടേക്ക് എത്തിക്കാൻ മെസ്സിക്ക് സാധിക്കും ” ഹെരേര കൂട്ടിച്ചേർത്തു.

“ഒരുപക്ഷേ മെസ്സിക്ക് ഇപ്പോൾ 50 ഗോളുകൾ നേടേണ്ട ആവശ്യമില്ല , അത് നേടിയില്ലെങ്കിലും റൊണാൾഡോയുടെയും മെസ്സിയുടെയും നിലവാരം താഴുന്നില്ല” അദ്ദേഹം പറഞ്ഞു.

Rate this post
Lionel Messi