കഴിഞ്ഞ വർഷം ബ്രസീലിനെ കീഴടക്കി അർജന്റീനയെ കോപ്പ കിരീടത്തിലേക്ക് നയിക്കാൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു. ഖത്തർ വേൾഡ് കപ്പ് അടുത്തുകൊണ്ടിരിക്കെ സമീപകാല മത്സരങ്ങളിൽ തന്റെ രാജ്യത്തിനായും ക്ലബിന് വേണ്ടിയും മികച്ച ഫോമിലാണ് ലയണൽ മെസ്സി.അർജന്റീനക്ക് വേണ്ടി തന്റെ അവസാന മൂന്ന് മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ നേടി.
ലാ ആൽബിസെലെസ്റ്റെ നിലവിൽ 35-ഗെയിം അപരാജിത റണ്ണിലാണ് കൂടാതെ 2022 ഫിഫ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ളവരുമാണ്. ലോകകപ്പിന് ഒരു മാസം അകലെ നിൽക്കുമ്പോൾ 2018 ഫിഫ ലോകകപ്പിലെ തന്റെ പ്രകടനത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് അർജന്റീനിയൻ ഔട്ട്‌ലെറ്റ് DIRECTV സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തി. 2018 ലോകകപ്പിൽ ഐസ്‌ലാൻഡിനെതിരായ അർജന്റീനയുടെ ആദ്യ മത്സരം 1-1 സമനിലയിൽ ആയിരുന്നു. ആ മത്സരത്തിൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.താൻ സ്‌കോർ ചെയ്‌തിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നുവെന്ന് മെസ്സി തറപ്പിച്ചു പറഞ്ഞു.
ആ പെനാൽറ്റി ഗോളായിരുന്നെങ്കിൽ ഞങ്ങൾ മത്സരം വിജയിക്കുകയും മുന്നോട്ടുള്ള യാത്ര വ്യത്യസ്തമാവുകയും ചെയ്തേനെ എന്നും മെസ്സി പറഞ്ഞു.ഏതൊരു വലിയ ടൂർണമെന്റിലും വലിയ തുടക്കം ലഭിക്കേണ്ടത് പ്രധാനമാണ്.ഗ്രൂപ്പ് ഡിയിൽ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്ക് താഴെ ലയണൽ മെസ്സിയുടെ ടീം രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അത്കൊണ്ട് തന്നെ പ്രീ ക്വാർട്ടറിൽ അർജന്റീനക്ക് നേരിടേണ്ടി വന്നത് ശക്തരായ ഫ്രാൻസിനെ ആയിരുന്നു.ഒടുവിൽ അര്ജന്റീന യൂറോപ്യൻ വമ്പൻമാർക്ക് മുന്നിൽ 4-3 ന് പരാജയപെട്ടു. ഫ്രാൻസ് ആവട്ടെ ക്രിയയേഷ്യയെ കീഴടക്കി ലോകകപ്പ് നേടുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് കാലമായി ലയണൽ മെസ്സിയെ അമിതമായി ആശ്രയിക്കുന്ന അർജന്റീനയെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. എന്നാൽ പരിശീലകൻ ലയണൽ സ്കെലോണിയുടെ വരവോടെ അതിനു വലിയ മാറ്റം വരുകയും ചെയ്തു.സ്കലോനിയുടെ ടീം ഇപ്പോൾ ഒരു കളിക്കാരനെ അമിതമായി ആശ്രയിക്കുന്നില്ല. തങ്ങളുടെ സ്ഥാനങ്ങളിൽ അവർ ഏറ്റവും മികച്ച പ്രകടനം നടത്തുകയും ചെയ്യാറുണ്ട്.
ഇന്റർ മിലാന്റെ ലൗട്ടാരോ മാർട്ടിനെസിന് മെസ്സിക്കൊപ്പം ഗോൾ സ്കോറിംഗ് ഭാരം പങ്കിടാൻ സാധിക്കാറുണ്ട്.മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ റോഡ്രിഗോ ഡി പോൾ നയിക്കുന്ന മധ്യനിര വളരെ ശക്തമാണ്.അത് കൊണ്ട് മെസ്സിക്ക് മുന്നേറ്റ നിരയിലേക്ക് കൂടുതൽ കയറി ചെന്ന് കളിയ്ക്കൻ സാധിക്കും. കാര്യങ്ങൾ ശെരിയായി നടക്കുമായാണെങ്കിൽ അർജന്റീനയെ പോലെയൊരു സന്തുലിത ടീമിന് 2022 ഫിഫ ലോകകപ്പ് നേടാൻ സാധിക്കുമെന്നുറപ്പാണ്.