കഴിഞ്ഞ സീസണിൽ ലയണൽ മെസ്സിക്ക് തന്റെ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ല എന്നുള്ളത് യാഥാർത്ഥ്യമായ ഒരു കാര്യമാണ്. പലവിധ പ്രശ്നങ്ങൾ കൊണ്ടും മെസ്സിക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ലയണൽ മെസ്സിയുടെ കരിയർ അവസാനിച്ചു എന്ന രൂപത്തിലുള്ള വിലയിരുത്തലുകളായിരുന്നു വിമർശകർ നടത്തിയിരുന്നത്.
എന്നാൽ ആ വിമർശകർക്കെല്ലാം ചുട്ട മറുപടി ഈ സീസണിൽ മെസ്സി നൽകി കഴിഞ്ഞു.ആകെ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 20 ഗോളുകളിൽകോൺട്രിബ്യൂഷൻ വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.വളരെയധികം മികവോടുകൂടിയാണ് ഈ 35 ആം വയസ്സിലും ലിയോ മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.
ഇതിന്റെ കാരണം സ്പാനിഷ് ഫുട്ബോൾ നിരീക്ഷകനായ ഗില്ലം ബലാഗ് വിശദീകരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി ഹാപ്പിയാണെങ്കിൽ എപ്പോഴും അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്നും അത് അദ്ദേഹത്തെ പരിശീലിപ്പിച്ച എല്ലാ കോച്ചുമാർക്കും അറിയാമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലാ പാരീസിയനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
‘ മെസ്സി ഇപ്പോൾ ക്ലബ്ബിൽ വളരെയധികം ഹാപ്പിയാണ്.കഴിഞ്ഞ സീസണിൽ ഒരിക്കൽപോലും അദ്ദേഹത്തിന് ഇത്രയധികം ഹാപ്പി കണ്ടെത്തിയിട്ടില്ല.കാര്യങ്ങൾ എല്ലാം കളത്തിൽ നല്ല രൂപത്തിൽ പോകുന്നു. ടീമുമായി വളരെയധികം ഇണങ്ങി ചേരാൻ മെസ്സിക്ക് സാധിച്ചു. മത്സരത്തെ തന്റെ കൈവെള്ളയിൽ വെക്കാൻ മെസ്സിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. മെസ്സി ഹാപ്പി ആണെങ്കിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തേക്ക് വരും. അത് അദ്ദേഹത്തെ പരിശീലിപ്പിച്ച എല്ലാ പരിശീലകരും പറഞ്ഞിട്ടുള്ള ഒരു കാര്യം കൂടിയാണ് ‘ ഇതാണ് ബലാഗ് പറഞ്ഞിട്ടുള്ളത്.
Spanish Journalist Reveals Why Messi Thriving in Year 2 at PSG, Predicts Playing Future https://t.co/pyq9e7pfDj
— PSG Talk (@PSGTalk) October 15, 2022
തീർച്ചയായും ലയണൽ മെസ്സി സീസണിൽ വളരെയധികം ഹാപ്പിയാണ്.പിഎസ്ജിയിൽ വളരെയധികം സംതൃപ്തിയോട് കൂടി കളിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. എന്നാൽ അതിലേറെ സന്തോഷമാണ് ഇപ്പോൾ ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോൾ നമുക്ക് മെസ്സിയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്.