നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ച് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി 36 വര്ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് അർജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി പെനാൽറ്റി ഷൂട്ട് ഔട്ടിലെ ആദ്യ കിക്ക് ഗോളാക്കി മാറ്റി അർജന്റീനക്ക് വലിയ മുൻതൂക്കം നൽകുകയും ചെയ്തു.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ വികാരാധീനനായ സ്കലോനി ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തുകയും ചെയ്തു.മറ്റൊരു ലോകകപ്പിൽ കളിക്കണോ എന്ന് തീരുമാനിക്കേണ്ടത് ലയണൽ മെസ്സിയാണെന്ന് അർജന്റീന കോച്ച് ലയണൽ സ്കലോനി പറഞ്ഞു.അടുത്ത ഫിഫ ലോകകപ്പിന് താരത്തിന് കളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സി തയ്യാറാക്കി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമീപഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും തനിക്ക് വിരമിക്കാൻ പദ്ധതിയിലെന്നും 35 കാരനായ മെസ്സി മത്സര ശേഷം പറയുകയും ചെയ്തു. മെസ്സിയുടെ ആ തീരുമാനത്തെ സ്കലോനി സ്വാഗതം ചെയ്യുകയും ചെയ്തു.”മെസ്സിക്ക് കളിക്കാൻ തോന്നുന്നുവെങ്കിൽ അടുത്ത ലോകകപ്പിനായി ഞങ്ങൾ പത്താം നമ്പർ ജേഴ്സി തയ്യാറാക്കണമെന്ന് ഞാൻ കരുതുന്നു.തന്റെ കരിയറിൽ താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള അവകാശം അദ്ദേഹം നേടിയിട്ടുണ്ട്. മെസ്സി തന്റെ ടീമംഗങ്ങൾക്ക് കൈമാറുന്നത് അവിശ്വസനീയമാണ്. ഡ്രസിങ് ഇത്രയും സ്വാധീനമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല” സ്കെലോണി പറഞ്ഞു.
Lionel Messi's playmaking skills at 16 years and 35 years of age 🇦🇷🐐#WorldCup2022 #Messi𓃵pic.twitter.com/uZTS4cHAjs
— Jan 🇦🇷 (@FutbolJan10) December 16, 2022
1986-ൽ അർജന്റീനയെ മഹത്വത്തിലേക്ക് നയിച്ച ഡീഗോ മറഡോണയുടെ വിയോഗത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അർജന്റീനയ്ക്ക് ലോകകപ്പ് വിജയം. ഡീഗോ എവിടെയായിരുന്നാലും നമ്മെ ഓർത്ത് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമെന്നും സ്കെലോണി പറഞ്ഞു.”അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങളോടൊപ്പം ആഘോഷിക്കാൻ പിച്ചിൽ ഇറങ്ങുന്ന ആദ്യത്തെ ആളായിരിക്കും.ഞങ്ങൾ നേടിയത് അദ്ദേഹം ആസ്വദിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” സ്കെലോണി പറഞ്ഞു.