സ്പെയിനിന് കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിൽ അർജന്റീന നേടട്ടെ : കാരണം പറഞ്ഞ് ലൂയിസ് എൻറിക്കെ| Qatar 2022

ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്നതാണ് അർജന്റീനയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നത്. അർജന്റീനയുടെ നായകനായ ലയണൽ മെസ്സി കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ പലരും ആഗ്രഹിക്കുന്നുമുണ്ട്.

അതേസമയം മറ്റൊരു കിരീട ഫേവറേറ്റുകളാണ് യൂറോപ്പിലെ വമ്പൻമാരായ സ്പെയിൻ. യുവതാരങ്ങളാൽ സമ്പന്നമായ ഒരു ടീമുമായാണ് ഇത്തവണ സ്പെയിൻ വരുന്നത്. സ്പെയിനിനും ഇത്തവണ വലിയ പ്രതീക്ഷകൾ ഉണ്ട്.സ്പെയിനിന്റെ പരിശീലകനായ ലൂയിസ് എൻറിക്കെ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.

അതായത് ഈ വേൾഡ് കപ്പ് കിരീടം സ്പെയിനിന് നേടാൻ സാധിക്കുന്നില്ലെങ്കിൽ അർജന്റീന നേടട്ടെ എന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഇതിനെ കാരണമായ കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ലയണൽ മെസ്സിയെ തന്നെയാണ്.മെസ്സി ഒരു വേൾഡ് കപ്പ് കിരീടം ഇല്ലാതെ പടിയിറങ്ങുന്നത് അനീതിയാണ് എന്നാണ് സ്പെയിൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

‘ ഇത്തവണ വേൾഡ് കപ്പ് കിരീടം സ്പെയിനിന് നേടാൻ കഴിയുന്നില്ലെങ്കിൽ അർജന്റീനക്ക് ലഭിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. കാരണം ഒരു വേൾഡ് കപ്പ് കിരീടമില്ലാതെ ലയണൽ മെസ്സി വിരമിക്കുക എന്നുള്ളത് തികച്ചും അനീതിയായ ഒരു കാര്യമാണ് ‘ ഇതാണ് സ്പെയിനിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മുമ്പ് എഫ്സി ബാഴ്സലോണയിൽ മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് ലൂയിസ് എൻറിക്കെ.അർജന്റൈൻ ആരാധകരല്ലാത്ത പലരും ഇത്തവണ മെസ്സിക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഫുട്ബോൾ ലോകത്ത് സജീവമാണ്.

Rate this post
ArgentinaFIFA world cupQatar2022