ഖത്തറിൽ തോറ്റെങ്കിൽ ലിയോ മെസ്സി ദേശീയ ടീമിൽ നിന്നും വിരമിച്ചേനെയെന്ന് അർജന്റീന താരം |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയും സംഘവും 2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ കിരീടം നേടിയിരുന്നു. ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടം ചൂടിയത്. നിശ്ചിത സമയത്ത് 3 ഗോൾ സമനിലയിൽ അവസാനിച്ചതിനാലാണ് ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്ന് പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് നീണ്ടത്.

2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പ് അർജന്റീന വിജയിച്ചില്ലെങ്കിൽ ലിയോ മെസ്സി ദേശീയതലത്തിൽ നിന്നും വിരമിച്ചു പോകുമായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അർജന്റീന താരമായ നിക്കോളാസ് ടാഗ്ലിഫികോ. ഖത്തറിൽ വച്ച് നടന്ന വേൾഡ് കപ്പ് വിജയിച്ചതുകൊണ്ടാണ് ലിയോ മെസ്സി അർജന്റീനക്കൊപ്പം അടുത്ത മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്നത് എന്നും വേൾഡ് കപ്പ് വിജയം മെസ്സിക്ക് കൂടുതൽ ആവേശം നൽകുന്നുണ്ടെന്നും അർജന്റീന താരം പറഞ്ഞു.

” 2026 വേൾഡ് കപ്പ് ലിയോ മെസ്സി കളിക്കണമെങ്കിൽ അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് അർജന്റീന കിരീടം നേടണം, ഈ ഒരു വസ്തുത തന്നെയാണ് ലിയോ മെസ്സി അടുത്ത വേൾഡ് കപ്പ് കളിക്കുമോ എന്നതിന് ഉത്തരം നൽകുന്നത്. ഖത്തറിലെ വേൾഡ് കപ്പിൽ ഞങ്ങൾ വിജയിച്ചില്ലെങ്കിൽ ലിയോ മെസ്സി ടീമിൽ നിന്നും വിരമിച്ചേനെ. പക്ഷേ അർജന്റീന ഫിഫ വേൾഡ് കപ്പ് സ്വന്തമാക്കി, അതിനാൽ തന്നെ ഈ അർജന്റീന ടീമിനോടൊപ്പമുള്ള സമയം ലിയോ മെസ്സി പരമാവധി ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. അമേരിക്കയിൽ വെച്ച് നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് അർജന്റീന വിജയിക്കുകയാണെങ്കിൽ അദ്ദേഹം അർജന്റീന ടീമിനോടൊപ്പം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.” – നിക്കോളാസ് ടാഗ്ലിഫികോ പറഞ്ഞു.

2024 അമേരിക്കയിൽ വച്ചാണ് കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നത്. അതിനുശേഷം 2026 ലെ ഫിഫ വേൾഡ് കപ്പും അമേരിക്കയിൽ വെച്ചാണ് നടക്കുന്നത്. ലിയോ മെസ്സിയുടെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അടുത്ത വേൾഡ് കപ്പിന് ലിയോ മെസ്സി അർജന്റീന ടീമിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പു നൽകാൻ ആവില്ല, ഖത്തറിൽ ലോകത്ത് തന്റെ അവസാനത്തെ ലോകകപ്പായിരുന്നുവെന്ന് ലിയോ മെസ്സി ഇന്റർവ്യൂവിനിടെ പറഞ്ഞിരുന്നു.

Rate this post
Lionel Messi