ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് രണ്ടു തവണ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടും. രാത്രി 8 30 ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ലോകകപ്പിൽ അഞ്ചു ഗോളുമായി ലയണൽ മെസിക്കൊപ്പം സംയുകത ടോപ് സ്കോററായ കിലിയൻ എംബപ്പേ തന്നെയാണ് മത്സരത്തിലെ ശ്രദ്ധ കേന്ദ്രങ്ങളിൽ ഒന്ന്. തുടർച്ചയായ രണ്ടാം ലോകകപ്പ് ആണ് 23 കാരൻ ലക്ഷ്യമിടുന്നത്.
എന്നാൽ ഈ വർഷം ആദ്യത്തിൽ മാധ്യമങ്ങളോട് സൗത്ത് അമേരിക്കൻ ഫുട്ബോളിനെ കുറിച്ച് ഫ്രാൻസ് താരം എംബാപ്പെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം.ലോകകപ്പ് ഫൈനലിന് മുന്നോടിയായി തെക്കേ അമേരിക്കൻ ഫുട്ബോളിനേക്കാൾ യൂറോപ്യൻ ഫുട്ബോൾ മുന്നേറ്റമാണെന്ന എംബാപ്പെയുടെ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്.തെക്കേ അമേരിക്കൻ ഫുട്ബോൾ യൂറോപ്പിനേക്കാൾ താഴെയാണ് എന്ന് എംബാപ്പെ അവകാശപ്പെട്ട് ഏഴ് മാസങ്ങൾക്ക് ശേഷം അർജന്റീന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ നേരിടും.
“സൗത്ത് അമേരിക്കയിലെ ഫുട്ബോൾ യൂറോപ്പിലെ അത്ര നിലവാരമുള്ളതല്ല. അവസാനമായി നടന്ന ലോകകപ്പുകൾ നോക്കൂ, അതെല്ലാം വിജയിച്ചത് യൂറോപ്യൻ ടീമുകളാണ്. ഇതാണ് അതിന്റെ കാരണം. യൂറോപ്പിൽ ഞങ്ങൾ എല്ലായിപ്പോഴും ഉയർന്ന നിലവാരത്തിലുള്ള മത്സരങ്ങൾ കളിക്കുന്നു. ഇത് ഞങ്ങൾക്ക് മുതൽക്കൂട്ടാണ്. അർജന്റീനയ്ക്കും. ബ്രസീലിനും അതില്ല.” ഇതായിരുന്നു എംബാപ്പയുടെ അഭിപ്രായം.
🗣 "If you do not have the experience then it is difficult to comment"
— Mirror Football (@MirrorFootball) December 17, 2022
🤝 Lionel Messi certainly agrees https://t.co/OAI9gAe8Nq
“അദ്ദേഹത്തിന് ഫുട്ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ല,” എംബാപ്പെയുടെ വാക്കുകളെ കുറിച്ച് ചോദിച്ചപ്പോൾ മാർട്ടിനെസ് തുറന്നടിച്ചു.”അദ്ദേഹം തെക്കേ അമേരിക്കയിൽ ഒരിക്കലും കളിച്ചിട്ടില്ല. നിങ്ങൾക്ക് ഈ അനുഭവം ഇല്ലെങ്കിൽ, അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷേ അത് പ്രശ്നമല്ല. ഞങ്ങൾ ഒരു മികച്ച ടീമാണ്, അങ്ങനെ അംഗീകരിക്കപ്പെട്ടവരാണ്.എംബാപ്പെയുടെ വിലയിരുത്തലിനോട് വിയോജിക്കുന്ന ആദ്യത്തെ അർജന്റീനക്കാരനല്ല മാർട്ടിനെസ്.തെക്കേ അമേരിക്കയിൽ കളിക്കുന്നതിന്റെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ അവരുടെ ബുദ്ധിമുട്ടുകളുടെ തെളിവായി ലയണൽ മെസ്സി ചൂണ്ടിക്കാട്ടിയിരുന്നു.