ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ കൊൽക്കത്തൻ വമ്പന്മാരായ എടികെ മോഹൻ ബഗാനെ നേരിടും. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിലും കൊല്കത്തൻ എതിരാളികളെ കീഴ്പെടുത്താം എന്ന ആത്മ വിശ്വാസത്തിലാണ്. നാളത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു.
നാളത്തെ മത്സരത്തിന് ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം പൂർണ സജ്ജരാണെന്ന് ഇവാൻ അഭിപ്രയപെട്ടു.ടീമില്‍ ആര്‍ക്കും പരിക്കോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. ടീമിലെ എല്ലാവരെയും സെലക്ഷനായി കിട്ടുകയെന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ തങ്ങൾ എന്തിനാണ് ഇവിടെ വന്നതെന്ന് കാണിച്ചു തരുകയും ചെയ്യുമെന്ന് ഇവാൻ പറഞ്ഞു,
ആദ്യ മത്സരത്തിലെ വിദേശ താരങ്ങളുടെ പ്രകടനത്തിൽ താൻ പൂർണ തൃപ്തനന്നെന് ഇവാൻ കൂട്ടിച്ചേർത്തു.ആദ്യ മത്സരത്തിലെ വിജയത്തില്‍ അവര്‍ എല്ലാം സംഭാവന ചെയ്തിട്ടുണ്ട്. വിദേശ താരങ്ങൾ ഫിറ്റ്നസ്സിന്റെ കാര്യത്തിൽ മികച്ച നിലയിലാണുള്ളത്.പുതിയ താരങ്ങള്‍ മാത്രമല്ല കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം ഉണ്ടായിരുന്ന താരങ്ങള്‍ വരെ പുതിയ സാഹചര്യവും കലൂരിലെ ഗ്രൗണ്ടുമായി ഇണങ്ങാന്‍ സമയമെടുക്കുമെന്നും ഇവാൻ പറഞ്ഞു. സീസണിലെ ആദ്യ മത്സരം ഏതൊരു താരത്തിനും എളുപ്പമായിരിക്കില്ലെന്നും ഇവാൻ പറഞ്ഞു.
“ഫുട്ബോൾ ഒരിക്കലും അവസാനിക്കാത്ത ജോലിയാണ്, അവസാനിക്കാത്ത കഥയാണ്. ഓരോ തവണയും കാര്യങ്ങൾ തിരുത്താൻ ആഗ്രഹിക്കുന്നു, ഓരോ തവണയും കാര്യങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. വീണ്ടും, നിങ്ങൾ ശക്തി കൂടുതലോ കുറവോ ഉള്ള എതിരാളിക്കെതിരെയാണ് കളിക്കുന്നതെങ്കിൽ പോലും ഒരിക്കലും കാഷ്വൽ ആകരുത്. നമ്മൾ ഒരിക്കലും വിശ്രമിക്കരുത്” ഇവാൻ പറഞ്ഞു.
𝗦𝗨𝗣𝗘𝗥 𝗦𝗨𝗡𝗗𝗔𝗬! ⚽⚔️
— Kerala Blasters FC (@KeralaBlasters) October 14, 2022
A clash against @atkmohunbaganfc awaits us next! 👊#KBFCATKMB #ഒന്നായിപോരാടാം #KBFC pic.twitter.com/jR6dUhQJ8T
ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.എഴുപതാം മിനുട്ടിനു ശേഷമാണ് ഗോളുകളെല്ലാം പിറന്നത്. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനായി ആദ്യത്തെ ഗോൾ നേടിയപ്പോൾ രണ്ടു ഗോളുകൾ എൺപതാം മിനുട്ടിനു ശേഷം പകരക്കാരനായിറങ്ങിയ യുക്രൈൻ താരം ഇവാൻ കലിയുഷ്നിയുടെ വകയായിരുന്നു.മത്സരത്തിൽ പൂർണ ആധിപത്യമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.