നെയ്മറിന്റെ അഭാവത്തിൽ സൂപ്പർ ടീം, അർജന്റീന താരങ്ങളുടെ വിളയാട്ടം

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തകർപ്പൻ ഫോം തുടരുന്ന അർജന്റീനയും ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ കാത്തിരിക്കുന്ന ഉറുഗ്വയും തങ്ങളുടെ പഴയ ഫോം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ബ്രസീലിനെയും ആണ് ആരാധകർ യോഗ്യത മത്സരങ്ങളിൽ കാണുന്നത്. 2023 വർഷത്തിലും ബ്രസീലും അർജന്റീനയും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.

അതിനാൽ 2023ൽ ലാറ്റിൻ അമേരിക്കൻ താരങ്ങൾ ക്ലബ്ബിലും ദേശീയ ടീമിനും വേണ്ടി കാഴ്ചവച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ IFFHS ലാറ്റിൻ അമേരിക്കൻ താരങ്ങളുടെ ഒരു ഇലവൻ തയ്യാറാക്കിയിട്ടുണ്ട്. അർജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വയുടെയും താരങ്ങളാണ് ഇലവനിൽ ഇടം നേടിയത്. ഗോൾകീപ്പറായി ബ്രസീൽ താരം എഡേഴ്സൻ സ്ഥാനം സ്വന്തമാക്കിയപ്പോൾ ഡിഫൻസ് നിരയിൽ അർജന്റീന താരങ്ങളായ ഒറ്റമെൻഡി, ക്രിസ്ത്യൻ റോമേറോ ഉറുഗ്വ താരമായ റൊണാൾഡ് അറോഹോ എന്നിവരാണ്.

മധ്യനിരയിൽ അർജന്റീന താരങ്ങളായ ലിയോ മെസ്സി, മാക് അല്ലിസ്റ്റർ എന്നിവർക്കൊപ്പം റയൽ മാഡ്രിഡിന്റെ ഉറുഗ്വ താരമായ ഫെഡറിക്കോ വാൽവർദ്ദേ ഇടം സ്വന്തമാക്കി. മുന്നേറ്റ നിരയിൽ ഉറുഗ്വ താരമായ ഡാർവിൻ നൂനസ്, ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ, എന്നിവർക്കൊപ്പം അർജന്റീന താരങ്ങളായ ജർമൻ ക്യാണോ, ലൗതാറോ മാർട്ടിനസ് എന്നിവർ സ്ഥാനം നേടി.

അതേസമയം 2023 വർഷത്തിൽ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ലാറ്റിൻ അമേരിക്കൻ താരങ്ങളുടെ ഏറ്റവും മികച്ച ഇലവനിൽ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഇടം നേടാത്തത് ശ്രദ്ധേയമാണ്. 2024 ജൂൺ മാസത്തിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ലക്ഷ്യമാക്കിയാണ് നിലവിൽ ലാറ്റിൻ അമേരിക്കൻ ടീമുകൾ ഒരുങ്ങുന്നത്.

Rate this post