ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS) 2023-ൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ റാങ്കിംഗ് പ്രസിദ്ധീകരിച്ചു, നോർവീജിയൻ താരം മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹാലൻഡ് ഒന്നാം സ്ഥാനത്തെത്തി.
- എർലിംഗ് ഹാലാൻഡ് (208 പോയിന്റ്)
- കൈലിയൻ എംബാപ്പെ (105 പോയിന്റ്)
- ലയണൽ മെസ്സി (85 പോയിന്റ്)
- റോഡ്രി (55 പോയിന്റ്)
- ജൂഡ് ബെല്ലിംഗ്ഹാം (34 പോയിന്റ്)
- കെവിൻ ഡി ബ്രൂയിൻ (27 പോയിന്റ്)
- ഹാരി കെയ്ൻ (18 പോയിന്റ്)
- ബെർണാഡോ സിൽവ (9 പോയിന്റ്)
- വിനീഷ്യസ് (8 പോയിന്റ്)
- ലൗടാരോ മാർട്ടിനെസ് (7 പോയിന്റ്)
1988-ൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാർഡ് ആദ്യമായി തുടക്കം കുറിച്ചത് IFFHS ആയിരുന്നു. ഈ അവാർഡ് FIFA ക്കൊപ്പം നൽകാൻ വേണ്ടി ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ആവശ്യപ്പെടുന്നതിന് മുമ്പ് മാർക്കോ വാൻ ബാസ്റ്റണും (1988, 1989) ലോതർ മത്തൗസും (1990) 3 വിജയികളായിരുന്നു (1988 മുതൽ 1990 വരെ).
2020 മുതൽ വീണ്ടും IFFHS വേൾഡ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നൽകാൻ തീരുമാനിച്ചു, അതിനുശേഷം 2020, 2021 ലെ അവാർഡ് ജേതാവ് റോബർട്ട് ലെവൻഡോവ്സ്കിയായിരുന്നു, 2022 ൽ ലയണൽ മെസ്സിയാണ് വിജയിച്ചത്.
2023-ൽ, IFFHS പുരുഷന്മാരുടെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാർഡ് ഏർലിംഗ് ഹാലൻഡിനെയും തിരഞ്ഞെടുത്തു!
IFFHS MEN'S WORLD BEST PLAYER 2023
— IFFHS (@iffhs_media) December 26, 2023
AWARDS 2023 – ERLING HAALAND, THE WORLD’S BEST PLAYER 2023!
For more information, visit the website:https://t.co/sAKgUkGtcm#iffhs_news #awards #history #statistics #world_cup #winners #players #national #international #top #best #iffhs pic.twitter.com/tDDUlRgjVJ
209 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ നേടിയത്. കൈലിയൻ എംബാപ്പെ (105 പോയിന്റ്), ലയണൽ മെസ്സി (85 പോയിന്റ്) എന്നിങ്ങനെയാണ് ആദ്യം മൂന്ന് സ്ഥാനക്കാർ.ലയണൽ മെസ്സി കരിയറിൽ ഇതിനകം 14 IFFHS അവാർഡുകൾ നേടിയിട്ടുണ്ട്.ഈ അവാർഡ് ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയതും ലയണൽ മെസ്സിയാണ്, ക്രിസ്ത്യാനോ റൊണാൾഡോ 8 തവണ നേടി രണ്ടാം സ്ഥാനത്താണ്.