നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം ഏഷ്യൻ കപ്പ് പ്രകടനമാണ് 2023 ൽ ഇന്ത്യ പുറത്തെടുത്തത് .മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടാൻ കഴിയാതെ തോൽവി ഏറ്റുവാങ്ങി.ഏഷ്യൻ കപ്പിൽ ടീം ഇന്ത്യക്ക് നിലവാരം പുലർത്താനായില്ലെന്നും ആരാധകരോട് മാപ്പ് പറയുന്നതായും പരിശീലകൻ ഇഗോർ സ്റ്റിമാക് പറഞ്ഞു.ഓസ്ട്രേലിയയോടും ഉസ്ബെക്കിസ്ഥാനോടും സിറിയയോടും തോറ്റതിനെത്തുടർന്ന് ചൈനയെപ്പോലെ ഇന്ത്യയും ഒരു ഗോൾ പോലും നേടാതെ തങ്ങളുടെ അസുൻ കപ്പ് അവസാനിപ്പിച്ചു.
“ആരാധകരുടെ നിരാശ ഞാൻ മനസ്സിലാക്കുന്നു. ഞങ്ങൾക്കും അങ്ങനെതന്നെയാണ് തോന്നുന്നത്. കളിക്കാർ അവർക്ക് കഴിവുള്ളവരാണെന്ന് എനിക്കറിയാവുന്ന നിലവാരത്തിൽ പ്രകടനം നടത്തിയില്ല. പക്ഷെ അവരിൽ ഞാൻ അഭിമാനിക്കുന്നു.ഈ ടൂർണമെന്റുകളിൽ മികവ് പുലർത്തണമെങ്കിൽ ഞങ്ങൾ സ്ഥിരമായി ഉയർന്ന തലത്തിൽ കളിക്കേണ്ടതുണ്ട്.നാട്ടിലും ഖത്തറിലുമുള്ള എല്ലാ ആരാധകർക്കും നന്ദി. ഞങ്ങൾ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു,” സ്റ്റിമാക് എക്സിൽ എഴുതി.
ഭാവി ടൂർണമെന്റുകൾക്കായി ടീം മികച്ച രീതിയിൽ തയ്യാറെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഉയർന്ന തലത്തിൽ സ്ഥിരതയാർന്ന പ്രകടനം നടത്തേണ്ടതിന്റെ ആവശ്യകത സ്റ്റിമാക് ഊന്നിപ്പറഞ്ഞു. ആരാധകരുടെ പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഖത്തറിലെയും നാട്ടിലെയും ഇന്ത്യൻ ആരാധകരുടെ അചഞ്ചലമായ സ്നേഹത്തിനും പ്രോത്സാഹനത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ടീമിന്റെ മോശം പ്രകടനത്തിൽ അദ്ദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.
I understand the fans’ frustration and disappointment. We feel the exact same way. The boys didn’t perform up to the level I know they are capable of, but I know they gave it their all and I’m proud of them. We need to play at a higher level consistently to be more comfortable… pic.twitter.com/cSat7Qkbdv
— Igor Štimac (@stimac_igor) January 24, 2024
“മൊത്തത്തിൽ മൂന്ന് ഗെയിമുകളിൽ ഞങ്ങൾക്ക് ഈ തലത്തിൽ മത്സരിക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു,” സ്റ്റിമാക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇന്ത്യയുടെ കളിയിൽ നഷ്ടമായ പോയിന്റുകൾ എന്താണെന്ന് എല്ലാവരും കാണുന്നുണ്ട്. ടീമിനൊപ്പം മികച്ച ഗോൾ സ്കോറർമാരും ഗോളിന് മുന്നിൽ ആത്മവിശ്വാസമുള്ള ആളുകളും ഉള്ളതിനാൽ എതിർ ടീമുകൾ സ്കോർ ചെയ്യുന്നു.വേണ്ടത്ര ഗോളുകൾ നേടാനുള്ള അവസരങ്ങൾ ടീം ഉണ്ടാക്കിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.സെന്റർ ഫോർവേഡ് പൊസിഷനിൽ (ആഭ്യന്തര ലീഗിൽ) ഇന്ത്യൻ കളിക്കാർ കളിയ്ക്കാൻ തുണ്ടങ്ങുമ്പോൾ ദേശീയ ടീമിനായി കൂടുതൽ ഗോൾ സ്കോറർമാരെ ലഭിക്കും” സ്ടിമാക്ക് പറഞ്ഞു.